ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
തൊടുപുഴ: ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. തോപ്രാംകുടി സ്കൂള്‍ സിറ്റി കുന്നുംപുറത്ത് ഷാജി (49)യാണ് ഭാര്യ മിനി (44)യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. കൂലിപ്പണിക്കാരിയായ മിനിയെ രാവിലെ ജോലിക്ക് പോകാന്‍ സുഹൃത്തുക്കള്‍ വന്ന് വിളിച്ചിട്ടും കാണാത്തതിനാല്‍ മരിക്കാശേരി പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട് തുറന്ന് നോക്കിയപ്പോഴാണ് മിനി കിടപ്പുമുറിയില്‍ കട്ടിലിനോട് ചേര്‍ന്ന് തറയില്‍ കഴുത്തിന് വെട്ടേറ്റും ഷാജിയെ കേബിള്‍ കഴുത്തില്‍ കുരുങ്ങി നിലത്തും മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ഥിരം മദ്യപാനിയായ ഷാജി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. ഷാജി തന്നെ കൊല്ലുമെന്ന് മിനി ബന്ധുക്കളോടും പറഞ്ഞിരുന്നു. മിനിയെ വെട്ടിയ വാക്കത്തി സമീപത്തുനിന്ന് പൊലിസ് കണ്ടെത്തി. തൂങ്ങുന്നതിനിടയില്‍ കേബിള്‍ പൊട്ടിയതാകാം ഷാജി തറയില്‍ വീഴാന്‍ കാരണമെന്നാണ് നിഗമനം. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."