തിരുനെല്ലി നരിനരങ്ങിമലയിലെ റിസോര്‍ട്ട് നിര്‍മാണം; റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള നരിനരങ്ങിമല മുകളിലെ നിയമങ്ങള്‍ ലംഘിച്ച് നിര്‍മിക്കുന്ന റിസോര്‍ട്ടുകളുടെ നിര്‍മാണ പ്രവൃത്തനം നിര്‍ത്തിവെക്കുന്നതിന് റവന്യൂ വകുപ്പ് ഉത്തരവ് നല്കി. നിര്‍മാണം തുടങ്ങിയപ്പോള്‍ തിരുനെല്ലി പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
എന്നാല്‍ അത് മറികടന്ന് ഹൈക്കോടതിയില്‍ നിന്ന് ഒരു കെട്ടിടം നിര്‍മിക്കുന്നതിന് അനുമതി വാങ്ങി പന്ത്രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണമാണ് ഇവിടെ നടക്കുന്നത്. നിയമങ്ങള്‍ ലംഘിച്ച് നരിനരങ്ങി മലമുകളില്‍ മല തുരന്ന് വന്‍പാറക്കെട്ടുകള്‍ ഇളക്കി മാറ്റിയായിരുന്നു നിര്‍മാണം. 2014 ജനുവരി 21ന് ഒരു കെട്ടിടം നിര്‍മിക്കാന്‍ തിരുനെല്ലി പഞ്ചായത്ത് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് നല്കിയ നിര്‍മാണ അനുമതിക്ക് വിരുദ്ധമായി പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്ന തരത്തില്‍ മലയുടെ മുകളിലെ പാറകള്‍ ഇളക്കിയും മലയിടിച്ചും റോഡ് നിര്‍മിച്ചതും ശ്രദ്ധയില്‍പ്പെട്ട പഞ്ചായത്ത് സെക്രട്ടറി നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കുന്നതിന് ഉത്തരവ് നല്‍കുകയായിരുന്നു.
1975ല്‍ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് പതിച്ച് നല്കിയ ഭൂമിയിലാണ് റിസോര്‍ട്ട് നിര്‍മിക്കുന്നത്. ഒന്നില്‍ക്കൂടുതല്‍ കെട്ടിടങ്ങളുടെ നിര്‍മാണം നടത്തിയതോടെയാണ് റവന്യുവകുപ്പ് നടപടിയുമായി എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."