വജ്രവ്യാപാരി മെഹുല്‍ ചോക്‌സി രാജ്യം വിട്ടത് ജെയ്റ്റ്‌ലിയുടെ അറിവോടെയെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിടുന്നവരെ കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് കോണ്‍ഗ്രസ്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് രാജ്യം വിടാന്‍ മെഹുല്‍ ചോക്‌സിക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭിഭാഷകരായ മകളുടേയും മരുമകന്റേയും നിയമസ്ഥാപനമാണെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് ആരോപിച്ചു.
ഇതിനായി 24 ലക്ഷം രൂപയാണ് ചോക്‌സിയില്‍ നിന്ന് സ്ഥാപനം കൈപ്പറ്റിയത്. 2018 ജനുവരി വരെയുള്ള 44 മാസങ്ങളില്‍ മോദി സര്‍ക്കാര്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ 90,000 കോടിയുടെ 19,000 ബാങ്ക് തട്ടിപ്പ് കേസുകളാണ് ഉണ്ടായത്. 53,000 കോടി രൂപയും തട്ടിച്ച് 23 വ്യവസായികളാണ് രാജ്യം വിട്ടത്.
ബി.ജെ.പിയുടേയും ജെയ്റ്റ്‌ലിയുടേയും പുതിയ ഇന്ത്യയില്‍ സാമ്പത്തിക രംഗം മുങ്ങിക്കൊണ്ടിരിക്കുകയാണ്. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തട്ടിപ്പുകാര്‍ രാജ്യം വിടുകയാണ്. ധാര്‍മികത ഉണ്ടെങ്കില്‍ ധനമന്ത്രി രാജ്യവക്കുകയാണ് വേണ്ടതെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു.
വിജയ്മല്യ, ലളിത് മോദി, നിരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവരെല്ലാം തട്ടിപ്പ് നടത്തി രാജ്യം വിട്ടു. പൊതുപണം സംരക്ഷിക്കുന്ന നയമല്ല മോദി സര്‍ക്കാരിന്റേതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."