ബലാത്സംഗക്കേസ്: സരിതയുടെ രഹസ്യമൊഴിയെടുക്കും
തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കും കെ.സി വേണുഗോപാലിനും എതിരായ എഫ്.ഐ.ആറുകള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്.
ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലും ലൈംഗിക പീഡനം നടത്തിയത് ഔദ്യോഗിക വസതികളായ ക്ലിഫ് ഹൗസിലും റോസ് ഹൗസിലും വച്ചാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അന്വേഷണം തുടങ്ങുന്നതിനു മുമ്പ് സരിതയുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തും. സോളാറിനായി രൂപീകരിച്ച എസ്.പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തിന്റെ ആദ്യ യോഗത്തിനു ശേഷം കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കും. അതിനു മുന്നോടിയായി പ്രത്യേക അന്വേഷണ സംഘത്തിന് സരിത നേരത്തെ നല്കിയ മൊഴി സംഘം പരിശോധിക്കും. സോളാര്‍ കമ്മിഷന് ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തോട് ആദ്യ ഘട്ടത്തില്‍ സരിത സഹകരിച്ചുവെങ്കിലും പിന്നീട് മൊഴി രേഖപ്പെടുത്താന്‍ എത്തിയില്ല. അതുകൊണ്ടു കൂടിയാണ് കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. മന്ത്രിമാരുടെ ഔദ്യോഗിക വസതിയില്‍ വരെ പോയി തെളിവെടുക്കാനുള്ളതിനാല്‍ കരുതലോടെ നീക്കം മതിയെന്നാണ് അന്വേഷണ സംഘത്തിന് ഡി.ജി.പി നല്‍കിയിരിക്കുന്ന നിര്‍ദേശം. ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്തിന് ആറ് യു.ഡി.എഫ് നേതാക്കള്ക്കെതിരെകൂടി സരിത പരാതി നല്‍കിയിട്ടുണ്ട്. ശബരിമലയില്‍നിന്നു തിരിച്ചെത്തിയ ശേഷം അനില്‍കാന്ത് ഈ പരാതികള്‍ ക്രൈംബ്രാഞ്ചിന് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."