HOME
DETAILS

യുവതീ പ്രവേശനം തടയാന്‍ സംഘ്പരിവാര്‍ നിയോഗിച്ചത് 5000 പേരെ

  
backup
October 22 2018 | 20:10 PM

sabrai-97534889


തിരുവനന്തപുരം: സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാതിരിക്കാന്‍ സംസ്ഥാനത്തൊട്ടാകെ സംഘ്പരിവാര്‍ സംഘടനകളും ബി.ജെ.പിയും നിയോഗിച്ചത് 5000 പ്രവര്‍ത്തകരെ.
നടതുറക്കുന്നത് മുതലുള്ള അഞ്ചു ദിവസം ശബരിമല, പമ്പ, നിലയ്ക്കല്‍ പ്രദേശങ്ങളില്‍ തങ്ങി യുവതി പ്രവേശനം തടയുന്നതിന് നേതാക്കളെ സഹായിക്കുകയെന്നതാണ് ഇവര്‍ക്ക് സംഘടനാ തലത്തില്‍ നല്‍കിയ നിര്‍ദേശം. ഇവരുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, കെ.സുരേന്ദ്രന്‍, എം.ടി.രമേശ് എന്നിവര്‍ക്കു പുറമെ സംസ്ഥാന നേതൃത്വത്തില്‍നിന്നു നേരത്തെ പുറത്താക്കിയ വി.വി.രാജേഷും വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, ആര്‍.എസ്.എസ് തുടങ്ങി വിവിധ ഹിന്ദു സംഘടനകളുടെ നേതാക്കളും ഇവിടങ്ങളില്‍ ഉണ്ടായിരുന്നു.
സംഘ്പരിവാറിന്റെ അജന്‍ഡ നടപ്പാക്കുന്നതിനായി ശബരിമലയിലും മറ്റുമായി അയ്യായിരത്തോളം പ്രവര്‍ത്തകര്‍ അഞ്ചു ദിവസം തമ്പടിച്ചിട്ടും അതു കണ്ടെത്താനോ നടപടി സ്വീകരിക്കാനോ പൊലിസിന് കഴിഞ്ഞില്ല. ഇവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടത്തുമെന്ന പൊലിസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം തന്നെ ജനം ചാനലിന്റെ ഒഴികെയുള്ള മാധ്യമപ്രവര്‍ത്തകര്‍ ശബരിമല റിപ്പോര്‍ട്ടിങ് അവസാനിപ്പിച്ച് സ്ഥലംവിട്ടത്.
ശബരിമലയുടെ പേരില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അനുകൂലമായ രാഷ്ട്രീയ സാഹചര്യം പ്രയോജനപ്പെടുത്തുന്നതിനായി വരുംദിവസങ്ങളിലും ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും തീരുമാനിച്ചിട്ടുള്ളത്.
ഇതിന്റെ ഭാഗമായി പഞ്ചായത്തു തല ഉപവാസം വരുംദിവസങ്ങളില്‍ സംഘടിപ്പിക്കും. കൂടാതെ നവംബര്‍ ഒന്നു മുതല്‍ 15 വരെ ജില്ലാതല പദയാത്രയും നിശ്ചയിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ആലോചിക്കുന്നതിനായി അടുത്ത ദിവസം തന്നെ ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം ചേരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  11 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  21 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  29 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago