മധ്യപ്രദേശിലെ കര്‍ഷകരുടെ കൊലപാതകം; പ്രകടനവും പൊതുയോഗവും നടത്തി
പാലക്കാട്: മധ്യപ്രദേശിലെ കര്‍ഷകരെ പൊലിസ് വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ച് പാലക്കാട് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. കര്‍ഷകരുടെ കടങ്ങള്‍ മുഴുവന്‍ എഴുതിത്തള്ളണമെന്നും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് തറവില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക പ്രെക്ഷോഭ പരിപാടികളുടെ ഭാഗമായി മധ്യപ്രദേശിലെ മന്ഡ്സുറില് കര്‍ഷകര്‍ നടത്തിയ പ്രകടനത്തിനെതിരേ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ എട്ടു കര്‍ഷകര്‍ കൊല്ലപ്പെടുകയുണ്ടായി.
ഇതില്‍ പ്രതിഷേധിച്ചു പാലക്കാട് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറേറ്റില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് പ്ലാച്ചിമട ഐക്യദാര്‍ഢ്യസമിതി ചെയര്മാന് അമ്പലക്കാട് വിജയന്, ജനറല്‍ കണ്‍വീനര്‍ അറുമുഖന് പത്തിചിറ, ആദിവാസി സംരക്ഷണ സംഘം പ്രസിഡന്റ് മാരിയപ്പന് നീലിപ്പാറ, വി.എസ്. സജീഷ് കുത്തനൂര്‍ നേതൃത്വം നല്കി.
സ്റ്റേഡിയം ബസ്സ്റ്റാന്‍ഡ് പരിസരത്തു അവസാനിച്ച പ്രകടനത്തെ തുടര്‍ന്ന് നടന്ന യോഗത്തില്‍ കേരള കര്‍ഷക കൂട്ടായ്മ വൈസ് പ്രസിഡന്റ് വി.പി. നിജാമുദിന് അധ്യക്ഷനായി. വിളയോടി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ. വി. ബിജു, പാണ്ടിയോടു പ്രഭാകരന്, ബാലചന്ദ്രന് പോത്തയംകാട്, സി.എ. അജിതന്, മണികണ്ഠന് വടക്കഞ്ചേരി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."