HOME
DETAILS
MAL
ഖത്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തുര്‍ക്കി ജനത
backup
June 09 2017 | 03:06 AM
ദോഹ: അയല്‍രാജ്യങ്ങള്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ഖത്തറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തുര്‍ക്കിയിലെ ഇസ്തംബൂളില്‍ തുര്‍ക്കി പൗരന്മാരും അറബ് വംശജരും മാര്‍ച്ച് നടത്തി. മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയും സംഘര്‍ഷവും സൃഷ്ടിക്കാനുള്ള ബാഹ്യ ശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങരുതെന്ന് പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.
ഖത്തര്‍ സൗഹൃദ ഗ്രൂപ്പിന്റെ പേരിലാണ് തുര്‍ക്കിയിലെ പ്രധാന നഗരമായ ഇസ്തംബൂളില്‍ മാര്‍ച്ച് നടന്നത്.'ഖത്തര്‍ തനിച്ചല്ല' എന്ന ബാനര്‍ ഉയര്‍ത്തി മധ്യ ഇസ്തംബൂളിലെ തക്സിം നഗരത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. ഖത്തറിന്റെയും തുര്‍ക്കിയുടെയും പതാകകള്‍ കൈയിലേന്തി നടത്തിയ മാര്‍ച്ചില്‍ ഇസ്രാഈലിനും സാമ്രാജ്യത്വ ശക്തികള്‍ക്കുമെതിരേ മുദ്രാവാക്യം വിളികളുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."