ഖത്തര്‍ പ്രതിസന്ധി കേരളത്തില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരെയും ബാധിക്കുന്നു
ജിദ്ദ: ഖത്തര്‍ പ്രതിസന്ധി കേരളത്തില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരെയും ബാധിക്കുന്നു. ഉംറയ്ക്കായി ഖത്തര്‍ എയര്‍വേയ്‌സില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഒട്ടേറെ ഗ്രൂപ്പുകളാണ് ആശങ്കയിലായിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് നിര്‍ത്തിവച്ചതോടെ ഉംറ തീര്‍ഥാടകര്‍ കൂടുതലായി ആശ്രയിക്കുന്നത് ഖത്തര്‍ എയര്‍വേയ്‌സിനെയാണ്. ഉംറയ്ക്കായി ഖത്തര്‍ എയര്‍വേയ്‌സില്‍ എത്തിയ നൂറുകണക്കിന് മലയാളികള്‍ ഇപ്പോള്‍ സഊദി അറേബ്യയിലുണ്ട്. സന്ദര്‍ശക വിസകളില്‍ സഊദിയില്‍ എത്തി തിരിച്ചുവരാന്‍ നില്‍ക്കുന്നവരും നിരവധിയാണ്.
എന്നാല്‍ ഖത്തര്‍ എയര്‍വേയ്‌സില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്രാ സൗകര്യമൊരുക്കുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരിച്ച് വേണ്ടവര്‍ക്ക് അതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
അതേ സമയം ഖത്തര്‍ പ്രതിസന്ധിക്ക് പെരുന്നാളിനു മുന്‍പ് പ്രശ്‌നപരിഹാരമുണ്ടായേക്കുമെന്ന് സൂചന. ഇതിനായി ഗള്‍ഫ് മേഖലയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നതെന്ന് കുവൈത്തിലെ അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പെരുന്നാളിനു മുന്‍പ് കര, വ്യോമ, ജല ഗതാഗതം പുനസ്ഥാപിച്ചേക്കുമെന്നാണ് വാര്‍ത്ത. ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ജി.സി.സി അടിയന്തര യോഗം ചേരും. തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്റെ അധ്യക്ഷതയിലായിരിക്കും യോഗം. കുവൈത്തിലെ യോഗത്തിലേക്ക് ഈജിപ്ത് പ്രധാനമന്ത്രിയേയും ക്ഷണിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."