കാര്‍ട്ടോസാറ്റ് സീരിസ് ഉപഗ്രഹ വിക്ഷേപണം ഈ മാസം അവസാനം
ചെന്നൈ: കാര്‍ട്ടോസാറ്റ് 2 സീരീസിലെ പുതിയ ഉപഗ്രഹ വിക്ഷേപണം ഈ മാസം അവസാനം നടക്കും. 700 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 160 കോടിയാണ് പ്രൊജക്ടിന്റെ ചെലവ് കണക്കാക്കിയിട്ടുള്ളത്.രാജ്യസുരക്ഷയുടെ ഭാഗമായി ഭൗമനിരീക്ഷണത്തിനുള്ള ഉപകരണമാണ് കാര്‍ട്ടോസാറ്റ് സീരീസിലേത്. ഉയര്‍ന്ന റസല്യൂഷനിലുള്ള ചിത്രങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിയുന്നവയാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങള്‍. അതിര്‍ത്തി മേഖലകളെയും ലക്ഷ്യസ്ഥാനത്തെയും നിരന്തരം നിരീക്ഷിക്കാനും അവയുടെ ചിത്രങ്ങള്‍ പകര്‍ത്തി വിവിധ കേന്ദ്രങ്ങളിലേക്ക് അയക്കാനും കാര്‍ട്ടോസാറ്റ് സീരീസില്‍ പെട്ട ഉപഗ്രഹങ്ങള്‍ക്ക് സാധിക്കും. 100 സെന്റീമീറ്റര്‍ വരെ റസല്യൂഷനിലുള്ള ചിത്രങ്ങള്‍ കാര്‍ട്ടോസാറ്റിന് പകര്‍ത്താനാവും. ചിത്രങ്ങള്‍ മാത്രമല്ല, ആകാശത്ത് നിന്ന് വീഡിയോകള്‍ പകര്‍ത്താനും ഈ ഉപഗ്രഹത്തിന് സാധിക്കും. ഒരു മീറ്ററില്‍ താഴെ റസല്യൂഷനിലുള്ള ചിത്രങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിവുള്ള പാന്‍ക്രൊമാറ്റിക് കാമറ കാര്‍ട്ടോസാറ്റിലുïാകും.
2005ലാണ് ആദ്യത്തെ കാര്‍ട്ടോസാറ്റ് വിക്ഷേപിക്കുന്നത്. 2007 ജനുവരി 10 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് കാര്‍ട്ടോസാറ്റ് 2 വിക്ഷേപിച്ചത്. ഇതില്‍ നിന്നുള്ള ആദ്യചിത്രം ജനുവരി 11 ന് തന്നെ ലഭ്യമായിരുന്നു. കാര്‍ട്ടോസാറ്റ് , ഓഷ്യന്‍സാറ്റ് സീരീസുകളില്‍പെട്ട കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഭാവിയില്‍ വിക്ഷേപിക്കാന്‍ ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."