ബിഹാറില്‍ 3500 സ്‌കൂളുകള്‍ക്കുംകൂടി ഏഴ് ഊര്‍ജതന്ത്രം അധ്യാപകര്‍!
പട്‌ന: ബിഹാറില്‍ ഈ വര്‍ഷം നടന്ന ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ 70 ശതമാനം കുട്ടികളും തോറ്റതിനു പിന്നില്‍ ഒരു കാരണമുï്. വിശ്വസിച്ചാലും ഇല്ലെങ്കിലും കാര്യം സത്യമാണ്. ബിഹാറിലെ 3500 സര്‍ക്കാര്‍ പ്ലസ് ടു സ്‌കൂളുകള്‍ക്കായി ഇവിടെ ആകെയുള്ളത് ഏഴ് ഊര്‍ജതന്ത്രം അധ്യാപകര്‍ മാത്രമാണ്. ബിഹാറിലെ 38 ജില്ലകളില്‍ ഒരു സ്‌കൂളില്‍ പോലും ഫിസിക്‌സ് പഠിപ്പിക്കാന്‍ അധ്യാപകരില്ല. വെര്‍ണാകുലര്‍ ഡെയ്‌ലിയിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വന്നത്. ആകെയുള്ള ഈ ഏഴ് അധ്യാപകരിലാകട്ടെ മൂന്ന് പേര്‍ മാത്രമാണ് സ്ഥിരം അധ്യാപകര്‍. മറ്റു നാലുപേര്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്.
പാടലീപുത്ര സ്‌കൂള്‍, പട്‌ന കൊളീജിയേറ്റ്, മില്ലര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഈ മൂന്നുപേരുള്ളത്. ഇവിടെ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കാനുള്ള അധ്യാപകരുടെ എണ്ണവും രസകരമാണ്. ജീവശാസ്ത്രം പഠിപ്പിക്കാന്‍ സംസ്ഥാനത്ത് ആകെയുള്ളത് 205 അധ്യാപകര്‍. രസതന്ത്രത്തിന് 296, ഗണിതശാസ്ത്രത്തിന് 176, പൊളിറ്റിക്കല്‍ സയന്‍സിന് 876 എന്നിങ്ങനെയാണ് അധ്യാപകരുടെ കണക്ക്. ബിഹാറിലെ ഒരു വിദ്യാഭ്യാസ വിദഗ്ധന്‍ പറയുന്നത് ഊര്‍ജതന്ത്രം അധ്യാപകരുടെ ഒഴിവിലേക്ക് ഈ വര്‍ഷം ഇതുവരെ ആരും സംസ്ഥാനത്ത് അപേക്ഷിച്ചിട്ടില്ല എന്നാണ്.
അധ്യാപകനാകുന്നതിന് സെക്കന്‍ഡറി ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടണമെന്നത് ആളുകള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നതിന് തടസമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."