HOME
DETAILS

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: കര്‍ഷക പ്രതിസന്ധി തിരിച്ചടിയാകുമെന്ന് ബി.ജെ.പിക്ക് ആശങ്ക

  
backup
June 09 2017 | 03:06 AM

%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ അടുത്തവര്‍ഷം നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ഷക സമരത്തെ നേരിടാന്‍ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടത് വലിയ തിരിച്ചടിക്ക് ഇടയാക്കിയേക്കുമെന്ന ആശങ്കയില്‍ ബി.ജെ.പി.
തുടര്‍ച്ചയായി മൂന്നാംതവണയാണ് ശിവരാജ് സിങ് ചൗഹാന്‍ മധ്യപ്രദേശ് ഭരിക്കുന്നത്. സര്‍ക്കാരിനെതിരായ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതിനിടെ കര്‍ഷകര്‍ക്കു നേരെ നടന്ന വെടിവയ്പ്പ് ഗൗരവത്തോടെയാണ് ബി.ജെ.പി നേതൃത്വം കാണുന്നത്. സംഭവം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചതായി മുതിര്‍ന്ന നേതാക്കള്‍ സമ്മതിക്കുന്നുï്. വെടിവയ്പ്പിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ശിവ്‌രാജ് സിങ്ങുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു. വെടിവയ്പ്പിലേക്കു നയിച്ച സാഹചര്യങ്ങളില്‍ ഇരുവരും കടുത്ത നീരസം അറിയിച്ചതായി മുതിര്‍ന്ന നേതാവ് പറഞ്ഞു.
ആറുപേരുടെ മരണം വിശദീകരിക്കാന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്. സര്‍ക്കാരിന്റെ വികലനയങ്ങളാണ് കര്‍ഷകരെ സമരത്തിലേക്ക് തള്ളിവിട്ടതെന്നും കര്‍ഷകരുടെ ആവശ്യങ്ങളോട് മുഖംതിരിച്ചതാണ് സംഭവങ്ങള്‍ക്ക് കാരണമെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം തുടങ്ങിയിട്ടുï്. കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നീളുന്നത് പാര്‍ട്ടിക്കു ദോഷം ചെയ്യും. ഇന്നലെ വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ഷകരെ സന്ദര്‍ശിക്കാനെത്തിയത് പുതിയ രാഷ്ട്രീയദ്രുവീകരണത്തിന് കാരണമായിട്ടുï്.
ജൂണ്‍ ഒന്ന് മുതല്‍ ശക്തമായ പ്രക്ഷോഭമുïാകുമെന്ന് കര്‍ഷകസംഘടനകള്‍ കഴിഞ്ഞമാസം 22ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം സര്‍ക്കാരും പൊലിസും അവഗണിച്ചു. ആര്‍.എസ്.എസിന്റെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് (ബി.കെ.എസ്) ഉള്‍പ്പെടെയുള്ള വിവിധ കര്‍ഷകസംഘടനകള്‍ സംയുക്തമായാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.
ആര്‍.എസ്.എസ് മുന്‍ നേതാവും രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ ദേശീയ കണ്‍വീനറുമായ ശിവകുമാര്‍ ശര്‍മയാണ് പ്രക്ഷോഭത്തിനുനേതൃത്വം കൊടുത്തിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago