HOME
DETAILS

മോദി സ്തുതി വിവാദം: തരൂരിനെതിരായ നടപടി അവസാനിപ്പിച്ചത് കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന്

  
backup
August 29 2019 | 17:08 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%a4%e0%b4%b0%e0%b5%82%e0%b4%b0%e0%b4%bf

കോഴിക്കോട്: മോദി സ്തുതി വിവാദത്തില്‍ ശശി തരൂര്‍ എം.പിക്കെതിരായ നടപടി അവസാനിപ്പിക്കാന്‍ കെ.പി.സി.സി നേതൃത്വത്തെ പ്രേരിപ്പിച്ചത് പാര്‍ട്ടിക്കും മുന്നണിക്കും ഉള്ളില്‍ നിന്നുണ്ടായ കടുത്ത സമ്മര്‍ദം. ശശി തരൂര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാണ് വിവാദം അവസാനിപ്പിക്കാന്‍ കെ.പി.സി.സി നിര്‍ദേശം നല്‍കിയത്. 

നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടുള്ള തരൂരിന്റെ വിശദീകരണം നേതൃത്വത്തിന് തൃപ്തമായിരുന്നില്ല. എന്നാല്‍ തരൂരിനെതിരേ നടപടിയുമായി മുന്നോട്ടുപോയാല്‍ എതിര്‍പ്പ് ശക്തമാകുമെന്ന് ഭയന്നാണ് വിശദീകരണം അംഗീകരിക്കാന്‍ നേതൃത്വം നിര്‍ബന്ധിതരായത്. പാര്‍ട്ടിയിലും യു.ഡി.എഫിലും ഭിന്ന സ്വരങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മോദി സ്തുതിയല്ല തരൂര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞതാണ് യാഥാര്‍ഥ്യമെന്നുമാണ് പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിന്റെയും ചില യു.ഡി.എഫ് നേതാക്കളുടെയും അഭിപ്രായം.
കോണ്‍ഗ്രസിലെത്തിയശേഷം രാഷ്ട്രീയമായി ഒരിക്കല്‍പോലും പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കാത്ത നേതാവാണ് തരൂര്‍. എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന തരൂരിനെ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ക്രൂശിക്കുന്നത് ശരിയല്ലെന്ന നിലപാട് പാര്‍ട്ടിയില്‍ ഏറിവരികയാണ്.
തരൂരിനെ പരസ്യമായി അനുകൂലിച്ചില്ലെങ്കിലും കോണ്‍ഗ്രസിലെ നല്ലൊരു ശതമാനം നേതാക്കള്‍ അദ്ദേഹത്തിന് മാനസിക പിന്തുണ നല്‍കിയിരുന്നു. യുവനിരയിലെ നേതാക്കളും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു.
സൈബര്‍ രംഗത്ത് കോണ്‍ഗ്രസിവേണ്ടി സൈദ്ധാന്തികമായി ഇടപെടുന്ന പ്രമുഖരും തരൂരിന് പിന്തുണയുമായി രംഗത്തെത്തി. തരൂരിനെ ഒറ്റപ്പെടുത്തി അക്രമിക്കുന്നതിനെ സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ ചോദ്യം ചെയ്തു. തരൂരിനെ വിമര്‍ശിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇത്രയും കാലം ബി.ജെ.പിക്കെതിരേ എന്ത് ശക്തമായ പ്രതികരണമാണ് നടത്തിയിട്ടുള്ളതെന്ന് ഇവര്‍ ചോദിക്കുന്നു. പല വിഷയങ്ങളിലും ഇവരേക്കാള്‍ ശക്തമായി മോദിയെ എതിര്‍ത്തത് തരൂരാണെന്നും ഇവര്‍ വിശദീകരിക്കുന്നു.
പാര്‍ലമെന്റിലും പുറത്തും മോദി സര്‍ക്കാരിന്റെ നയങ്ങളെ നിരന്തരമായി തുറന്നുകാട്ടുന്ന നേതാവിനെ പുറത്താക്കാനുള്ള വെമ്പല്‍ ആത്മഹത്യാപരമാണെന്ന് ഘടകകക്ഷി നേതാക്കളും നിലപാടെടുത്തു.
ഇതിനിടെയാണ് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ തരൂരിനെ അനുകൂലിച്ചും കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചും ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. കോണ്‍ഗ്രസിന് അംഗബലം ശുഷ്‌കമായ ലോക്‌സഭയില്‍ പ്രതിപക്ഷനിരയിലെ പ്രധാന ശബ്ദമാണ് തരൂരിന്റേത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കൊണ്ടുവന്ന മുത്വലാഖ് ഉള്‍പ്പെടെയുള്ള ബില്ലുകള്‍ ചര്‍ച്ചയ്ക്കുവന്നപ്പോള്‍ ഏറ്റവും ശക്തമായി എതിര്‍ക്കാനും തരൂര്‍ രംഗത്തുണ്ടായിരുന്നു.
വസ്തുത ഇതായിരിക്കേ തരൂരിനെ എതിര്‍ക്കുന്നതില്‍ അര്‍ഥമില്ലെന്ന നിലപാടാണ് മുസ്‌ലിം ലീഗ് നേതൃത്വം കൈക്കൊണ്ടത്. കോണ്‍ഗ്രസിലെ തമ്മിലടി രാഷ്ട്രീയ ആയുധം ആക്കാമായിരുന്നിട്ടും തരൂരിനെ വിമര്‍ശിക്കാന്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുകക്ഷികളും തയാറായില്ല.
തരൂരിന്റെ മതേതരത്വ നിലപാടില്‍ പൊതുസമൂഹത്തിന് ഇപ്പോഴും വിശ്വാസമുണ്ടെന്ന യാഥാര്‍ഥ്യം വൈകിയാണ് നേതൃത്വത്തിന് മനസ്സിലായത്. ഇതോടെ നടപടികള്‍ അവസാനിപ്പിക്കുകയല്ലാതെ മറ്റു വഴി ഇല്ലാത്ത അവസ്ഥയിലായി കെ.പി.സി.സി നേതൃത്വം.

 

തരൂരിന്റെ വിശദീകരണം അംഗീകരിച്ച് വിവാദം അവസാനിപ്പിക്കാന്‍
കെ.പി.സി.സി തീരുമാനം

 

തിരുവനന്തപുരം: മോദി സ്തുതി ആരോപണത്തില്‍ ശശി തരൂര്‍ എം.പിക്കെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍ കെ.പി.സി.സി തീരുമാനം. തരൂരിന്റെ വിശദീകരണം അംഗീകരിച്ച് വിവാദം അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ നേതാക്കള്‍ക്ക് തരൂരിനെതിരായ നീക്കത്തില്‍നിന്നു പിന്‍വാങ്ങേണ്ടിവന്നതെന്നും സൂചനയുണ്ട്. പ്രശ്‌നത്തില്‍ കൂടുതല്‍ പ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

മോദി അനുകൂലിയാണ് തരൂര്‍ എന്ന് വിശ്വസിക്കുന്നില്ല: മുനീര്‍


കോഴിക്കോട്: മോദി പരാമര്‍ശത്തില്‍ ശശി തരൂരിനെ അനുകൂലിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. തരൂര്‍ മോദി അനുകൂലിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തരൂരിനെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യവിമര്‍ശനത്തെയും മുനീര്‍ വിമര്‍ശിച്ചു. പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍, വൈ അയാം എ ഹിന്ദു എന്നീ പുസ്തകങ്ങളത്രയും വായിച്ചൊരാള്‍ക്ക് അദ്ദേഹത്തിന് ഒരു മോദി ഫാന്‍ ആയി മാറാന്‍ കഴിയുമെന്ന് ഒരിക്കലും വിശ്വസിക്കാനാവില്ലെന്നും മുനീര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a minute ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  16 minutes ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  an hour ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  an hour ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  2 hours ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  2 hours ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  2 hours ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  2 hours ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  2 hours ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  3 hours ago