ആര്‍.എസ്.എസ് ശബരിമലയെ സംഘര്‍ഷഭൂമിയാക്കുന്നു, തന്ത്രിക്കു ക്ഷേത്രം അടക്കാനുള്ള അവകാശമില്ല: അക്കമിട്ടു മറുപടി പറഞ്ഞു മുഖ്യമന്ത്രി
തിരുവനന്തപുരം: ഭക്തിയുടെ പേരില്‍ ആര്‍.എസ്.എസ് ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിനെ വര്‍ഗീയവത്കരിക്കാനാണ് ശ്രമിക്കുന്നത്. പൊലീസ് ഉദ്യോസ്ഥരെ ഒറ്റതിരിഞ്ഞു അക്രമിക്കുന്നു. ക്ഷേത്രം അടച്ചിടുമെന്നു പറഞ്ഞു തന്ത്രിമാരും ബലികര്‍മികളും സുപ്രീം കോടതി വിധി അട്ടിമറിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേത്രം തുറക്കാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനാണ്. തുറന്ന ക്ഷേത്രത്തില്‍ ഏതു രീതിയില്‍ പ്രവര്‍ത്തിക്കണം എന്നു തീരുമാനിക്കാനുള്ള അവകാശം മാത്രമാണ് തന്ത്രിക്കുള്ളത്. രണ്ടു വര്‍ഷമായി തീര്‍ത്ഥാടകള്‍ക്ക് സൗകര്യം ഒരുക്കാനായി 302 കോടി 18 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചിലവിട്ടത്.
ചിലര്‍ ദേവസ്വം ബോര്‍ഡിന്റെ പണം സര്‍ക്കാര്‍ എടുക്കുന്നു എന്നു പ്രചരണം നടത്തുന്നുണ്ട്. ചില്ലിക്കാശ് പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. അതില്‍ ആര്‍ക്കും അവകാശമില്ല. നിയമപരമായ ഏക അവകാശി തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. തെറ്റായ അധികാരങ്ങളെ കുറിച്ചു പറഞ്ഞപ്പോള്‍ യാഥാര്‍തഥ്യം പറഞ്ഞു എന്നു മാത്രമെന്നും പിണറായി പറഞ്ഞു.
പുതിയ തീരുമാനം വരുമ്പോള്‍ തുടക്കത്തില്‍ എല്ലാവരും സ്വീകരിച്ചു എന്നു വരില്ല. ഇതിനു ചരിത്രം നോക്കിയാല്‍ മതി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പട്ടിക വര്‍ഗക്കാര്‍ക്കും പിന്നാക്ക വിഭാഗത്തിനും പ്രവേശം ആവശ്യപ്പെട്ടു ഗുരുവായൂര്‍ സത്യഗ്രഹം നടന്നപ്പോള്‍ വലിയ എതിര്‍പ്പു യാഥാസ്ഥിതിക വിഭാഗത്തില്‍ നിന്നും ഉയര്‍ന്നു വന്നിരന്നു. സംഘ്പരിവാര്‍ പ്രക്ഷോഭം നടത്തിയവരെ അന്നു അവിശ്വാസികളെന്നാണ് പറഞ്ഞത്.
ശബരിമലയെ മുന്‍ നിര്‍ത്തി രാഷട്രീയം നോട്ടം കൊയ്യാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ചരിത്രപരമായ വിധി എന്നാണ് സുപ്രീം കോടതി വിധിയെ കുറിച്ചു പറഞ്ഞത്. വിധി നടപ്പാക്കണം എന്ന നിലപാടാണ് ഇവരെല്ലൊം ആദ്യം എടുത്തത്. പിന്നീടാണ് ഇവര്‍ വ്യതിചലിച്ചത്.
ബി.ജെ.പിയുടെ അജണ്ടയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ കോണ്‍ഗ്രസിലുണ്ട്. അതു കോണ്‍ഗ്രസിനെ തകര്‍ക്കും. ഒരു കെ.പി.സി.സി അംഗം ബി.ജെ.പി സമരത്തില്‍ ചേര്‍ന്നു. ബി.ജെ.പി ക്ഷണിച്ചു എന്നു പരസ്യമായി പറഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍.എസ്.എസ് അക്രമണത്തെ ന്യായീകരിച്ചു രംഗത്തു വന്നിട്ടുണ്ട്. കേസില്‍ കക്ഷി ചേരാന്‍ കോണ്‍ഗ്രസോ ബി.ജെ.പിയോ രംഗത്തുവന്നിട്ടില്ല. സ്വയം തകരാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. കേരളത്തിന്റെ മത നിരപേക്ഷ പാരമ്പര്യവും നവോത്ഥാനം മൂല്യവും സംരക്ഷിക്കാന്‍ സര്‍ക്കാറുണ്ടാവുമെന്നും പിണറായി പറഞ്ഞു.
സന്നിധാനത്തിന്റെ പവിത്രത തകര്‍ക്കാന്‍ ശ്രമം നടന്നു. അവിടെ ഒരു സംഘം അക്രമികള്‍ കേന്ദ്രീകരിച്ചു നില്‍ക്കുകയാണ്. സുപ്രിം കോടതി വിധി നടപ്പാക്കാനുള്ളതാണ്. അതു സര്‍ക്കാറിന്റെ ചുമതലയുമാണ്. ശബരിമല ആത്മീയ കേന്ദ്രമാണ്. അവിടെ ഭക്തര്‍ക്കു സുരക്ഷ ഒരുക്കുക എന്നത് സര്‍ക്കാറിന്റെ ബാധ്യതയാണ്. ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകരെ വരെ തടഞ്ഞു. തങ്ങള്‍ പറയുന്നത് തന്നെ റിപ്പോര്‍ട്ടു ചെയ്യണം എന്ന നിര്‍ബന്ധിക്കുക വരെയുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ എത്തിയ സ്ത്രീകള്‍ക്കു നേരേയും അവരുടെ വീടിനു നേരേയും ഓരേ സമയം അക്രമുണ്ടായത് ഇതിന്റെ പിന്നില്‍ നേരത്തെ പദ്ധതിയിട്ടിണ്ടുന്നെതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."