ഏറ്റവും കൂടുതല്‍ ഗോള്‍ നേടി ഫാല്‍ക്കാവോ
മാഡ്രിഡ്: അന്താരാഷ്ട്ര ഫുട്ബോളില്‍ കൊളംബിയക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ബഹുമതി ഇനി മുന്‍ നായകന് റഡാമല്‍ ഫാല്‍ക്കാവോയ്ക്ക് സ്വന്തം. സ്പെയിനിനെതിരായ പോരാട്ടത്തില്‍ ടീമിന്റെ രണ്ടാം ഗോള്‍ നേടിയാണ് ഫാല്‍ക്കാവോ നേട്ടത്തിലെത്തിയത്. കൊളംബിയക്കായി 65ാം മത്സരം കളിച്ച ഫാല്‍ക്കാവോ ഗോള്‍ നേട്ടം 26ല്‍ എത്തിച്ചു.
1973-93 കാലത്ത് കൊളംബിയക്കായി കളത്തിലിറങ്ങിയ അര്‍നോള്‍ഡോ ലൗറാന്റെ റെക്കോര്‍ഡാണ് 31കാരനായ മൊണാക്കോ താരം തിരുത്തിയത്. അര്‍ണോള്‍ഡ് 68 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് നേടിയത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊളംബിയക്കായി ഫാല്‍ക്കാവോ വല ചലിപ്പിച്ചത്. 2015 ജൂണ്‍ ആറിനായിരുന്നു താരം അവസാനമായി രാജ്യത്തിനായി ഗോള്‍ നേടിയത്. ഫാല്‍ക്കാവോയുടെ റെക്കോര്‍ഡിന് ഭീഷണി നിലവിലെ നായകനും റയല്‍ മാഡ്രിഡ് താരവുമായി ജെയിംസ് ഹാമിഷ് റോഡ്രിഗസാണ്. 25 വയസ് മാത്രം പ്രായമുള്ള താരം ഇതുവരെ 19 ഗോളുകള്‍ നേടി കഴിഞ്ഞു. കരിയറില്‍ ഇനിയും വര്‍ഷങ്ങള്‍ നില്ക്കുന്നതിനാല് ഫാല്‍ക്കാവോയുടെ റെക്കോര്‍ഡ് റോഡ്രിഗസ് സ്വന്തമാക്കുമെന്ന് ഏതാണ്ടുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."