HOME
DETAILS
MAL
യു.എന്‍.എയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം
backup
August 29 2019 | 18:08 PM
തിരുവനന്തപുരം: സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എന്‍.എ) അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ബാങ്കുകള്‍ക്ക് കത്തുനല്‍കി. സംഘടനയുടെപേരില്‍ നാലു ബാങ്കുകളിലായുള്ള ആറ് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാണാവശ്യം. കോടികളുടെ തിരിമറി നടന്നുവെന്ന് ആരോപണം ഉയര്‍ന്ന അക്കൗണ്ടുകള്‍ വഴി ഇപ്പോഴും ഇടപാടുകള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ഇവ മരവിപ്പിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
യു.എന്‍.എ ദേശീയ പ്രസിഡന്റ് ജാസ്മിന് ഷാ, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഡ്രൈവര്‍ നിതിന്‍ മോഹന്‍, ഓഫിസ് സെക്രട്ടറി ജിത്തു എന്നിവരെ പ്രതിക്കൂട്ടിലാക്കിയായിരുന്നു സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് പരാതി ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."