HOME
DETAILS
MAL
വിപണി പിടിക്കാന്‍ എച്ച്.ടി.സി യു 11
backup
June 09 2017 | 09:06 AM
തായ്വാന് കമ്പനിയായ എച്ച്.ടി.സി 20ാം വാര്‍ഷികാഘോഷ വേളയിലാണിപ്പോള്. കമ്പനി ഏറ്റവും പുതുതായി അവതരിപ്പിച്ച യു 11 എന്ന മോഡലാണ് ഇപ്പോള്‍ വിപണിയിലെ താരം. നിലവില്‍ സ്മാര്‍ട് ഫോണ്‍ വിപണി കൈപിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ് എച്ച്.ടി.സി പുതിയ ഫോണുമായി രംഗത്തെത്തുന്നത്.
സാംസങ് ഗ്യാലക്സി എസ്8 ഐഫോണ്‍ 7 എന്നിവയുമായി കിടപിടിക്കുന്ന തരത്തിലാണ് പുതിയ ഫോണ്‍ പുറത്തിറക്കുന്നത്. ജൂണില്‍ പുറത്തിറങ്ങുന്ന ഫോണിന് 50,000 രൂപയാണ് ഏകദേശ വില.ഫിങ്കര്‍പ്രിന്റ് സെന്‍സര്‍,ടൈപ് സി ചാര്‍ജര്‍,3.5 എം.എം ഓഡിയോ ജാക്,4 ജി.ബി റാം,ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ 835 പ്രൊസസര്‍,അള്‍ട്രാ സ്പീഡ് ഡ്യുവല്‍ ഫോകസ് ക്യാമറ,128 ജി.ബി റോം എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."