HOME
DETAILS
MAL
ആള്‍ക്കൂട്ടം കൈകാലുകള്‍ അറുത്തുമാറ്റിയ ലഹരി വില്പനക്കാരന് മരിച്ചു
backup
June 09 2017 | 10:06 AM
ബത്തിണ്ട: പഞ്ചാബില്‍ ആള്‍ക്കൂട്ടം കൈകാലുകള്‍ അറുത്തുമാറ്റിയ മയക്കുമരുന്ന് വില്പനക്കാരന് മരിച്ചു. ബാതിന്ദ സ്വദേശി വിനോദ് കുമാര്‍ (25) ആണ് മരിച്ചത്.
നേരത്തെ മയക്കുമരുന്ന വില്പനയുമായി ബന്ധപ്പെട്ട് ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ഗ്രാമത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് മാസങ്ങളായി ഇയാളോട് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ജയില്‍ മോചിതനായ വിനോദ് ഗ്രമത്തില്‍ തന്നെ തിരിച്ചെത്തി. പ്രകോപിതരായ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളുടെ കയ്യും കാലും വെട്ടിയെടുക്കുകയായിരുന്നു. ആദ്യം ആശുപത്രിയില്‍ കൊണ്ടുപോവുന്നത് തടഞ്ഞെങ്കിലും പിന്നീട് അനുവദിച്ചു. തുടര്‍ന്ന് പൊലിസ് ആശുപത്രിയിലെത്തിച്ചെങ്കിലും അമിതമായി ചോരവാര്‍ന്നതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."