ജോസഫ് ഇടപെടേണ്ടന്ന്: പാലായില്‍ നിഷ ജോസ്.കെ മാണി യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും, തീരുമാനം ഇന്ന്
പാലാ: പാല നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ്.കെ മാണി സ്ഥാനാര്‍ഥിയായേക്കും. അതിനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റിയിലെ ജോസ്.കെ മാണി വിഭാഗം യോഗം ചേരുന്നുണ്ട്. ഇതിനുശേഷം അന്തിമ തീരുമാനവും പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം പാലായിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി.ജെ ജോസഫ് ഇടപെടേണ്ടതില്ലെന്ന പരസ്യ പ്രതികരണവുമായി യൂത്ത് ഫ്രണ്ട് രംഗത്തെത്തിയിട്ടുണ്ട്. നിഷയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെടുന്നത്.
മാണി കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യമുള്ളതിനാല്‍ നിഷ തന്നെയാകും സ്ഥാനാര്‍ഥി. പാലായില്‍ അവതരിപ്പിക്കാന്‍ വേറെ മുഖങ്ങള്‍ ഇല്ല എന്നതും നിഷയ്ക്ക് സാധ്യത വര്‍ധിപ്പിക്കുകയാണ്.രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ്.കെ മാണി സ്ഥാനാര്‍ഥിയാകേണ്ടെന്ന് യു.ഡി.എഫിലും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഇത് നേതാക്കള്‍ ജോസ്.കെ മാണിയെ തന്നെ അറിയിച്ചിട്ടുണ്ട്. രാജ്യസഭാംഗത്വം രാജിവച്ച് മത്സരത്തിനിറങ്ങിയാല്‍ ആ സീറ്റ് എല്‍.ഡി.എഫിന് ലഭിക്കുന്ന സാഹചര്യമുണ്ടാകും. ഇങ്ങനെ ഒരു സാഹചര്യം ഒഴിവാക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."