HOME
DETAILS
MAL
യൂനിവേഴ്സിറ്റി കോളേജിലെ കുത്തുകേസ്: ഒരാള്‍ കൂടി അറസ്റ്റില്‍
backup
August 30 2019 | 11:08 AM
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥി അഖില്‍ ചന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പത്താം പ്രതി മുഹമ്മദ് അസ്ലമിനെയാണ് കന്റോണ്‍മെന്റ് പൊലിസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്.
പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസില്‍ നാലാം പ്രതിയായ സഫീറിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതിയും തള്ളി. കേസിലെ എല്ലാ പ്രതികളും അടുത്ത പത്ത് ദിവസത്തിനകം കീഴടങ്ങണമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."