HOME
DETAILS
MAL
ഡബ്ല്യു.സി.സിയുടെ ഹരജി: സിനിമാസംഘടനകള്‍ക്ക് ഹൈക്കോടതി നോട്ടിസ്
backup
October 24 2018 | 04:10 AM
കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തരസമിതി രൂപീകരിക്കണമെന്ന ഹര്‍ജിയില്‍ ഫെഫ്ക, മാക്ട, ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുടങ്ങിയ സിനിമാ സംഘടനകള്‍ക്ക് ഹൈക്കോടതി നോട്ടിസയച്ചു.
വിമന്‍ ഇന്‍ സിനിമ കലക്ടീവിനുവേണ്ടി രമ്യ നമ്പീശന് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ഇതേ ആവശ്യമുന്നയിച്ച് അമ്മയ്ക്കെതിരേ ഡബ്ല്യു.സി.സി നല്കിയ ഹരജിക്കൊപ്പം പുതിയ ഹരജിയും പരിഗണിക്കാനായി മാറ്റി. സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളിലും നിഷ്പക്ഷ അംഗങ്ങളെ ഉള്‍പ്പെടുത്തി പരാതി പരിഹാര സമിതി രൂപവല്‍ക്കരിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."