'വരുമാനം വര്‍ധിക്കാത്തത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നു'
കൊച്ചി: പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് വരുമാനം വര്‍ധിക്കാത്തതാണ് സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. കേന്ദ്രസര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്നുണ്ട്. എന്നാല്‍ ചുമതലകള്‍ക്കൊപ്പം വരുമാനം ഉയരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ധനാഗമന മാര്‍ഗങ്ങളെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ടൗണ്‍ഹാളില്‍ കേരള മുനിസിപ്പല്‍ ആന്റ് കോര്‍പറേഷന്‍ പെന്‍ഷനേഴ്‌സ് ഫെഡറേഷന്‍ (കെ.എം.സി.പി.എഫ്) 5ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എം.സി.പി.എഫ് പ്രസിഡന്റ് വി. എന്‍ പുരുഷോത്തമന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ. വിജയരാഘവന്‍, സെക്രട്ടറി ടി. ബാലന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."