ടെലികോം ലയനം: 60,000 പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായേക്കും
മുംബൈ: ടെലികോം മേഖലയില്‍ ലയനം യാഥാര്‍ഥ്യമാകുന്നതോടെ ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 60,000 പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായേക്കും. ഫോഴ്‌സിങ് ഓപ്പറേറ്റേഴ്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്‌സ്, ടവര്‍ കമ്പനികള്‍, അസോസിയേറ്റഡ് റീട്ടെയില്‍ യൂനിറ്റുകള്‍ എന്നീ മേഖലകളിലുള്ളവര്‍ക്കാകും പ്രധാനമായും തൊഴില്‍ നഷ്ടമുണ്ടാകുക.
അതേസമയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ കുറച്ചുപേര്‍ക്ക് തൊഴിലവസങ്ങള്‍ ഉണ്ടാകുകയും ചെയ്യും. മാര്‍ച്ച് 31ഓടെ ടെലികേം മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പ്രത്യേകിച്ചും കസ്റ്റമര്‍, ധനകാര്യ ഇടപാടുകള്‍ നടത്തുന്നവര്‍ എന്നിവര്‍ക്കായിരിക്കും കൂടുതലായി തൊഴില്‍ നഷ്ടമുണ്ടാകുകയെന്ന് തൊഴിലാളികളെ വിതരണം ചെയ്യുന്ന ടീംലീസ് സര്‍വിസ് അധികൃതര്‍ പറയുന്നു.
25 ലക്ഷത്തോളം പേരാണ് ടെലികോം മേഖലയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ വാടകക്കായി ജീവനക്കാരെ എടുക്കുന്ന രീതിയിലുള്ള പുതിയൊരു ജോലിസാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ടീം ലീസ് സര്‍വിസ് പറയുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30ഓടെ ടെലികോം മേഖലയില്‍ 15,000 മുതല്‍ 20,000 വരെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍-ഐഡിയ എന്നീ കമ്പനികള്‍ ജോലി നഷ്ടം സംബന്ധിച്ച വിവരം വെളിപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."