ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്;യുനൈറ്റഡിനെ തളച്ച് സതാംപ്റ്റന്
സതാംപ്റ്റന്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 1-1ന് സമനിലയില്‍ തളച്ച് സതാംപ്റ്റന്. യുനൈറ്റഡിന് മുന്‍തൂക്കമുണ്ടായിരുന്ന മല്‍സരത്തില്‍ സതാംപ്റ്റന് സമനില പിടിച്ചുവാങ്ങുകയായിരുന്നു.
കളി തുടങ്ങി 10ാം മിനുട്ടില്‍ വെയില്‍സ് മിഡ്ഫീല്‍ഡര്‍ ഡാനിയല്‍ ജെയിംസ് നേടിയ തകര്‍പ്പന്‍ ഗോളിന് മുന്നില്‍നിന്ന യുനൈറ്റഡ് തുടരെ ആക്രമണങ്ങള്‍ നടത്തിയെങ്കിലും സതാംപ്റ്റന് ഗോളി ആന്‍ഗസ് ഗണിന്റെ തകര്‍പ്പന്‍ സേവുകള്‍ സതാംപ്റ്റന് രക്ഷയാവുകയായിരുന്നു.
രണ്ടാം പകുതിയില്‍ 58ാം മിനുട്ടില്‍ ഉജ്വലമായ ഹെഡറിലൂടെ വെസ്റ്റര്‍ഗാഡ് സതാംപ്റ്റനു വേണ്ടി സമനില ഗോള്‍ നേടി. 21 തവണ ഗോള്‍ശ്രമം നടത്തിയ യുനൈറ്റഡ് താരങ്ങള്‍ എട്ടു തവണ എതിര് ഗോള്‍വലയിലേക്ക് നിറയൊഴിച്ചെങ്കിലും ഒരു ഷോട്ട് മാത്രമാണ് ഗോളിയെ കടന്നുപോയുള്ളൂ. മറുവശത്ത് സതാംപ്റ്റന് രണ്ടു തവണ യുനൈറ്റഡ് വല ലക്ഷ്യമാക്കിയപ്പോള്‍ ഒരെണ്ണമേ ഗോളിക്ക് പ്രതിരോധിക്കാനായുള്ളൂ.നിലവില്‍ നാലു മല്‍സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയും സ്വന്തമായുള്ള യുനൈറ്റഡിന്റെ രണ്ടു മല്‍സരങ്ങളും ഇതോടെ സമനിലയിലായി.
കളിച്ച മൂന്നു മല്‍സരവും ജയിച്ച് ലിവര്‍പൂളാണ് പോയന്റ് നിലയില്‍ മുന്നില്‍. ഒന്‍പതു പോയിന്റുള്ള അവരുടെ പിന്നിലായി ഏഴു പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ്. സിറ്റിയെ പോലെ രണ്ടു ജയം നേടിയ ആഴ്സനലാണ് മൂന്നാമത്. മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബ്രിങ്ടണെയും (4-0) ലെസ്റ്റര്‍ സിറ്റി ബോര്ണമൗത്തിനേയും(3-1) തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."