മാല മോഷ്ടിച്ചോടുന്ന സംഘം കൊണ്ടോട്ടി മേഖലയില്‍ വിലസുന്നു
കൊണ്ടോട്ടി: വഴിയാത്രക്കാരും ബസ് യാത്രക്കാരും സൂക്ഷിക്കുക. സ്വര്‍ണ മാല മോഷ്ടിച്ചോടുന്ന സംഘം മേഖലയില്‍ വിലസുന്നു. കൊണ്ടോട്ടിയില്‍ കഴിഞ്ഞ ദിവസമാണ് ബസില്‍ നിന്നിറങ്ങുകയായിരുന്ന സ്ത്രീയുടെ ബാഗില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് കടന്ന് കളയാന്‍ ശ്രമിച്ച തമിഴ്നാട് ദിണ്ഡിഗലില്‍ മാരിയമ്മന്‍ കോവില്‍ തെരുവില്‍ മുനിയമ്മ(34)യെ പിടികൂടിയിരുന്നത്.
ഇതിനു തൊട്ടടുത്ത ദിവസം പോത്തുവെട്ടിപ്പാറയില്‍ വെച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം യുവതിയുടെ മാലപൊട്ടിച്ചോടിയ സംഭവവുമുണ്ടായി. ബൈക്കില്‍ നാട്ടുകാര്‍ പിന്തുടര്ന്നെങ്കിലും കൊണ്ടോട്ടി ടൗണില്‍ വെച്ച് പിന്തുടര്‍ന്നവരെ അടിച്ചിട്ട് സംഘം മാലയുമായി രക്ഷപ്പെട്ടു.
കോഴിക്കോട് മഞ്ചേരി ബസില്‍ കയറിയ പുളിക്കല്‍ സ്വദേശിനിയുടെ ബാഗാണ് കൊണ്ടോട്ടി ബസ്സ്റ്റാന്‍ഡിലെത്തിയപ്പോള്‍ കഴിഞ്ഞ ദിവസം തമിഴ് യുവതി തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. സ്വര്‍ണം മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരി ബഹളം വെച്ചതോടെ ഓടി രക്ഷപ്പെടനാന് ശ്രമിച്ച മുനിയമ്മയെ യാത്രക്കാരും ബസ്സ്റ്റാന്‍ഡിലെ പൊലിസും ചേര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു.
തിരക്കുള്ള ബസിലും ഒറ്റക്കും കൈകുഞ്ഞുങ്ങളുമായി ബസ് കാത്തിരിക്കുന്നവരില്‍ നിന്നാണ് സ്വര്‍ണം ഇത്തരത്തിലുള്ളവര്‍ തട്ടിപ്പറിക്കുന്നത്. തിരക്കുള്ള ബസില്‍ മോഷ്ടാക്കള്‍ സ്ത്രീകളാണെങ്കില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ബൈക്കിലെത്തുവരാണ് സ്വര്‍ണം പൊട്ടിച്ചോടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."