HOME
DETAILS

നിരാശയിലും ഭീതിയിലും അസമികള്‍, പട്ടികയില്‍ പേരില്ലാത്തവരെ ഉപദ്രവിക്കില്ലെന്ന് മുഖ്യമന്ത്രി

  
backup
August 31, 2019 | 8:00 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%be%e0%b4%b6%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%85%e0%b4%b8%e0%b4%ae

 


ഗുവാഹത്തി: പൗരത്വപ്പട്ടിക പുറത്തുവരികയും 19 ലക്ഷത്തിലധികം പേര്‍ പട്ടികയില്‍ നിന്ന് പുറത്താകുകയും ചെയ്തതോടെ നിരാശയിലും ഭീതിയിലും അസം നിവാസികള്‍. ജനജീവിതം സാധാരണ നിലയിലാണെങ്കിലും ജനങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ച എന്‍.ആര്‍.സിയാണ്. അക്രമസംഭവങ്ങളൊന്നും എവിടെയും റിപ്പോര്‍ട്ട്‌ചെയ്തിട്ടില്ല. ഗുഹാവത്തി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ കേന്ദ്രസേനയെയും വിന്യസിച്ചു. സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ സായുധസൈന്യം പട്രോളിങ് നടത്തുന്നുണ്ട്. പട്ടികയില്‍ പേരില്ലാത്തവരുടെ അമ്പരപ്പ് മാറുന്നതോടെ അപ്പീല്‍ നല്‍കാനുള്ള ശ്രമത്തിലാവും വരും ദിവസങ്ങള്‍ ഇവര്‍.
പട്ടിക പ്രസിദ്ധീകരിച്ചതിനോട് സമ്മിശ്രമായാണ് അസമികളുടെ പ്രതികരണം. ചില രാഷ്ട്രീയ ഇതര കക്ഷികള്‍ പട്ടിക പുറത്തിറക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണംചെയ്തപ്പോള്‍ പൗരത്വവിഷയം ആദ്യമായി ഉയര്‍ത്തിയ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ (ആസു) ഉള്‍പ്പെടെയുള്ള സംഘടനകള്‍ പട്ടികയ്‌ക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാനത്ത് 50 ലക്ഷം വിദേശികളുണ്ടെന്നും 19 ലക്ഷത്തിന്റെ കണക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും യൂനിയന്‍ ജനറല്‍ സെക്രട്ടറി ലൂറിന്‍ജ്യോതി ഗോഗോയ് പറഞ്ഞു. സംഘ്പരിവാര്‍ സംഘടനകള്‍ പട്ടികയുടെ പകര്‍പ്പ് കത്തിച്ചും പ്രതിഷേധിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടില്ല എന്ന കാരണത്താല്‍ ആരെയും ഉപദ്രവിക്കില്ലെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന എന്‍.ആര്‍.സി കോര്‍ഡിനേറ്ററാണ് പട്ടിക തയാറാക്കിയത്. പട്ടികയില്‍ പേരില്ലാത്തവര്‍ ഭയപ്പെടേണ്ടതില്ല. അവര്‍ക്ക് ഇനിയും അപ്പീല്‍ പോവാനുള്ള സമയമുണ്ട്. നിയമസഹായം ആവശ്യമായവര്‍ക്ക് അതും നല്‍കും- മുഖ്യമന്ത്രി അറിയിച്ചു. പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് എ.ഐ.യു.ഡിഎഫ്, ബി.ജെ.പി ഉള്‍പ്പടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വ്യക്തത വേണം'; വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

Kerala
  •  15 days ago
No Image

642 റാങ്ക് ലിസ്റ്റുകളിലെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പി.എസ്.സി; ഉത്തരവിറങ്ങി

Kerala
  •  15 days ago
No Image

വീണ്ടും യുദ്ധം? ഇറാന്‍-യു.എസ് ധാരണാ പത്രം അവസാനിപ്പിച്ചെന്ന് ട്രംപ്; ഇനി കരാറിനില്ലെന്നും പ്രഖ്യാപനം 

International
  •  15 days ago
No Image

സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഇന്ന് രണ്ടാം തവണയും കുറഞ്ഞു

Kerala
  •  15 days ago
No Image

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഭവന വില്‍പനയില്‍ 6% ഇടിവെന്ന് റിപ്പോര്‍ട്ട്;  സാധാരണക്കാരന് സ്വന്തം വീട് ഇനി സ്വപ്‌നങ്ങളില്‍ മാത്രമോ? 

National
  •  15 days ago
No Image

അതിശക്തമായ മഴ: കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

Kerala
  •  15 days ago
No Image

'അവന്‍ തെറ്റ് ചെയ്തു, അവന് അതിനുള്ള ശിക്ഷ ലഭിച്ചു' പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട  പ്രതിയുടെ മാതാവ്; മൃതദേഹം വീട്ടില്‍ കൊണ്ടുവരരുതെന്നും ആവശ്യം

National
  •  15 days ago
No Image

തീവ്രമഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  15 days ago
No Image

ലിഫ്റ്റില്‍ തല കുടുങ്ങി; പത്തനംതിട്ടയില്‍ വയോധികന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയില്‍ കരുതലായി വിഖായയും

organization
  •  15 days ago