സി.ബി.എസ്.ഇ ജില്ലാ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് ഡിസംബറില്‍
മലപ്പുറം:സെന്‍ട്രല്‍സഹോദയയും സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനും ചേര്‍ന്ന് നാലാമത് സി.ബി.എസ്.ഇ ജില്ലാ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ 75 സി.ബി.എസ്.ഇ സ്‌കൂളുകല്‍ നിന്നുള്ള 3,200 അത്‌ലറ്റുകള്‍ പത്തു വിഭാഗങ്ങളിലായി 95 ഇനങ്ങളില്‍ മത്സരിക്കും. അണ്ടര്‍ 10, 12, 14, 16, 19 വിഭാഗങ്ങളിലാണ് മീറ്റ്. കായികമേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 24 മുതല്‍ നവംബര്‍ 10 വരെയും സര്‍ട്ടിഫിക്കറ്റ് പരിശോധ നവംബര്‍ 15നും നടക്കും.
കായികമേളയുടെ മുന്നോടിയായുള്ള ഗെയിംസ് മത്സരങ്ങളുടെ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. മലപ്പുറം ഈസ്റ്റ്, വെസ്റ്റ് മേഖലകളായി തിരിച്ചാണ് മത്സരം. മഞ്ചേരി മേഖലാ ചെസ് മത്സരം കഴിഞ്ഞു. ഫുട്ബാള്‍ ഈസ്റ്റ് മേഖലയില്‍ മൂന്ന്, നാല് തിയതികളില്‍ മഞ്ചേരി നോബിള്‍ പബ്ലിക് സ്‌കൂളിലും വെസ്റ്റ് മേഖല മത്സരങ്ങള്‍ മരവട്ടം ഗ്രേസ് വാലി പബ്ലിക് സ്‌കൂളിലും നടക്കും.
നവംബര്‍ 10ന് ക്രിക്കറ്റ് മത്സരങ്ങള്‍ മരവട്ടം ഗ്രേസ് വാലിയിലും ചെസ് 17ന് കുറ്റിപ്പുറം എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളിലും നടക്കും. നവംബര്‍ 29ന് കബഡി മത്സരങ്ങള്‍ വണ്ടൂര്‍ ഓട്ടന്‍ ഇംഗ്ലീഷ് സ്‌കൂളിലും ഡിസംബര്‍ ആറിന് ഖോ ഖോ മത്സരങ്ങള്‍ കുമരനല്ലൂര്‍ ഇസ്‌ലാഹിയ പബ്ലിക് സ്‌കൂളിലും ബാഡ്മിന്റണ്‍ ഡിസംബര്‍ എട്ട്, ഒന്‍പത് തിയതികളില്‍ പാണ്ടിക്കാട് അല്‍ഫാറൂഖ് സ്‌കൂളിലും നടക്കും.
കായിക മേളയുടെ ലോഗോ പ്രകാശനം മലപ്പുറം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ സഹോദയ പ്രസിഡന്റ് ഡോ. ദിവ്യാ രവീന്ദ്രന്‍ നിര്‍വഹിച്ചു. കണ്‍വീനര്‍ കെ.വി അബ്ദുല്‍ ഹമീദ് ഏറ്റു വാങ്ങി. സഹോദയ ട്രഷറര്‍ ഫഹദ് പടിയം, സെക്രട്ടറി നൗഫല്‍ പുത്തന്‍ പീടിയേക്കല്‍, സുശീല്‍ പീറ്റര്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."