HOME
DETAILS

വന്യജീവി ആക്രമണം: സര്‍ക്കാര്‍ ഇടപെടണമെന്ന് എം .പി

  
backup
June 09, 2017 | 11:17 PM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

ചെറുതോണി: ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വന്യജീവി ആക്രമണം വര്‍ദ്ധിച്ചതോടെ ആശങ്കയിലായ കര്‍ഷകരുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം പി ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് എം പി വനം വകുപ്പ് മന്ത്രി അഡ്വ കെ രാജുവിന് കത്ത് നല്‍കി. ഉടുമ്പന്‍ചോല- ദേവികുളം മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാവുകയും കര്‍ഷകരുടെ ജീവനെടുക്കുകയും ചെയ്തിട്ടുണ്ട്.
ഈ മേഖലയിലെ ജനങ്ങളാകെ പരിഭ്രാന്തരാണ്. നേരത്തെ ജില്ലാതലത്തില്‍ യോഗം വിളിച്ച് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ തീരുമാനങ്ങളെടുത്തിരുന്നുവെങ്കിലും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. തോട്ടം തൊഴിലാളികളും സാധാരണക്കാരും തിങ്ങിപ്പാര്‍ക്കുന്ന വനാതിര്‍ത്തി മേഖലയിലെ സംഘര്‍ഷഭരിതമായ സാഹചര്യം സാധാരണനിലയിലേക്ക് തിരികെ കൊണ്ടുവരുവാന്‍ സത്വരനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടവും വനം വകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
 ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടാന്‍ ജില്ലാ കലക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താല്‍ക്കാലിക പ്രശ്‌നപരിഹാരത്തിനപ്പുറം ശാശ്വതമായി ഈ പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സത്വരമായി ഇടപെടണമെന്ന് മന്ത്രിക്ക് അയച്ച കത്തില്‍ എം പി ആവശ്യപ്പെട്ടു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  6 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  6 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  6 days ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  6 days ago
No Image

ഇറാന്റെ ആക്രമണ ഭീഷണി: വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ പുനഃക്രമീകരിച്ച് കുവൈത്ത് എയർവേയ്‌സ്

uae
  •  6 days ago
No Image

സുജിത് ദാസും ബെന്നിയും വിനോദും എവിടെ? പൊന്നാനി പീഡനക്കേസിൽ പ്രതികളുടെ പേര് വെളിപ്പെടുത്താതെ പൊലിസ്; അതിജീവിതയുടെ പേര് പരസ്യമാക്കി

Kerala
  •  6 days ago
No Image

വിരമിക്കൽ വാർത്തകൾക്ക് വിരാമം; ഗൗതം ഗംഭീറുമായി ചിരിച്ചുല്ലസിച്ച് രോഹിത് ശർമ്മ, ലോർഡ്സിൽ പുതിയ ചിത്രം!

Cricket
  •  6 days ago
No Image

ലോകകപ്പ് ജ്വരത്തിൽ യുഎഇ; അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ജേഴ്സി വിപണിയിൽ വൻ കുതിച്ചുചാട്ടം

uae
  •  6 days ago
No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  6 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  6 days ago