
എസ്.കെ.എസ്.എസ്.എഫ് ദേശീയ സംഗമത്തിന് പരിസമാപ്തി
ന്യൂഡല്‍ഹി: എസ്.കെ.എസ്.എസ്.എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ പ്രതിനിധി സംഗമം സമാപിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വിദ്യഭ്യാസ,സാമൂഹിക ജാഗരണ പ്രവര്‍ത്തനങ്ങളെ ദേശീയാടിസ്ഥാനത്തില്‍ വ്യാപിപ്പിക്കുന്നതിനായി പദ്ധതികള്‍ രൂപീകരിക്കാനും കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കാനുമാണ് സംഗമം സംഘടിപ്പിച്ചത്. സമാപന ദിവസത്തിലെ പരിപാടി ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവിയിലേക്കുള്ള വഴി സത്യസന്ധമായി മതത്തെ മനസിലാക്കലും അത് അനുധാവനം ചെയ്യാലുമാണെന്ന് അദ്ദേഹം പറഞ്ഞു. വൈജ്ഞാനിക മുന്നേറ്റങ്ങള്‍ കൂടുതല്‍ ശക്തമായ രീതിയില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ സദസ്സിന് അധ്യക്ഷത വഹിച്ചു.
' ഇന്ത്യന്‍ മുസ്‌ലിംകള്‍: മുന്നോട്ടുള്ള വഴികള്‍' എന്ന പ്രമേയത്തില്‍ ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസ് മുഷാവറത് പ്രസിഡന്റ് നവീദ് ഹാമിദ്, ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രമേയ ചര്‍ച്ചയില്‍ ഇഗ്‌നോ മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ബഷീര്‍ അഹമ്മദ് ഖാന്‍, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, മൗലാനാ അബ്ദുല്‍ മതീന്‍ വെസ്റ്റ് ബംഗാള്‍, ഹസീബ് അഹമ്മദ് അന്‍സാരി മഹാരാഷ്ട്ര, മുഹമ്മദ് അനീസ് അബ്ബാസി രാജസ്ഥാന്‍ എന്നിവര്‍ സംസാരിച്ചു.
സമാപന സെഷനില്‍ ഷഫീഖ് റഹ്മാന്‍ ബര്‍ഖ് എം.പി സമാപന പ്രഭാഷണം നടത്തി. ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നു. ഡോ. ബിഷറുല്‍ ഹാഫി, ജാബിര്‍ ഹുദവി ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.
പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ദേശീയ പ്രതിനിധി സംഗമം
ന്യൂഡല്‍ഹി: സംഘടനയുടെ മേല്‍നോട്ടത്തിലുള്ള സാമൂഹിക ജാഗരണ പ്രവര്‍ത്തനങ്ങള്‍ ദേശീയാടിസ്ഥാനത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികള്‍ എസ്.കെ.എസ്.എസ്.എഫ് പ്രഖ്യാപിച്ചു.ദേശീയ പ്രതിനിധി സംഗമത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചാ സംഗമത്തിലാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും യൂനിറ്റി കമ്മിറ്റികള്‍ വേഗത്തില്‍ രൂപീകരിക്കുക, അതടിസ്ഥാനപ്പെടുത്തി പരമാവധി സ്ഥലങ്ങളില്‍ വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നിവയാണ് സുപ്രധാന തീരുമാനങ്ങള്‍.
സെഷനില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തങ്ങളുടെ അനുഭവങ്ങളും ആലോചനകളും പങ്കുവച്ചു.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രമേയ പ്രഭാഷണം നടത്തിയ സെഷനില്‍ പശ്ചിമ ബംഗാള്‍, ഓള്‍ ഇന്ത്യ സുന്നത് അല്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി മൗലാനാ അബ്ദുല്‍ മതീന്‍, പശ്ചിമ ബംഗാള്‍ ഉലമ പരിഷത്ത് പ്രസിഡന്റ് മൗലാനാ നൂറുല്‍ ഹുദാ നൂര്‍, ഹസീബ് അഹമ്മദ് അന്‍സാരി മഹാരാഷ്ട്ര, മുഹമ്മദ് അനീസ് അബ്ബാസി രാജസ്ഥാന്‍, റഈസ് അഹ്മദ് മണിപ്പൂര്‍, അനീസ് കൗസരി കര്‍ണാടക എന്നിവര്‍ സംസാരിച്ചു.
രാജ്യത്തിന്റെ വ്യതസ്ത ഭാഗങ്ങളില്‍ നടക്കുന്ന മത വിദ്യാഭ്യാസ സാമൂഹിക ജാഗരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള വിലയിരുത്തലുകള്‍ സെഷനില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയില്‍ ട്രാമില്‍ കയറിയ അതിഥിയെ കണ്ട് ഞെട്ടി യാത്രക്കാര്‍; ഫോട്ടോയും വീഡിയോകളുമെടുത്ത് ആളുകള്‍
uae
• 2 months ago
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നട്ടെല്ല് അവനാണ്: സുരേഷ് റെയ്‌ന
Cricket
• 2 months ago
പരിസ്ഥിതിക്ക് കലഹിച്ച പടനായകൻ
Kerala
• 2 months ago
അടുത്ത ഉപ രാഷ്ട്രപതി ശശി തരൂര്‍?; പരിഗണിക്കുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് എം.പിയുമെന്ന് സൂചന
National
• 2 months ago
24 മണിക്കൂറിനിടെ ഗ്രാമിന് കൂടിയത് 5 ദിര്‍ഹം; ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
uae
• 2 months ago
വി.എസിനെ കാണാന്‍ ദര്‍ബാര്‍ ഹാളിലും പതിനായിരങ്ങള്‍
Kerala
• 2 months ago
അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
uae
• 2 months ago
രാജസ്ഥാൻ അവനെ പോലൊരു മികച്ച താരത്തെ കണ്ടെത്തിയത് അങ്ങനെയാണ്: സംഗക്കാര
Cricket
• 2 months ago
യുഎസ് സൈനിക താവളത്തിനെതിരായ ഇറാന്‍ ആക്രമണത്തെ ഖത്തര്‍ പ്രതിരോധിച്ചത് ഇങ്ങനെ; വീഡിയോ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം
qatar
• 2 months ago
ബിത്ര ദ്വീപ് ഏറ്റെടുക്കൽ നീക്കത്തിനെതിരെ അമിനിയിൽ ശക്തമായ പ്രതിഷേധം
National
• 2 months ago
കഴിഞ്ഞ 15 വർഷമായി എന്റെ മനസിലുള്ള വലിയ ആഗ്രഹമാണത്: സഞ്ജു സാംസൺ
Cricket
• 2 months ago
യുഎഇയില്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഡ്രൈവര്‍ക്ക് പിഴ ചുമത്തുന്നതിനുള്ള കാരണമിത്
uae
• 2 months ago
വിഎസ് തോൽക്കുമ്പോൾ പാർട്ടി ജയിക്കും
Kerala
• 2 months ago
വ്യാജ രേഖകള്‍ ചമച്ച് പബ്ലിക് ഫണ്ടില്‍ നിന്ന് 10 ലക്ഷം കുവൈത്തി ദീനാര്‍ തട്ടിയെടുത്തു; മൂന്ന് പേര്‍ക്ക് 7 വര്‍ഷം തടവുശിക്ഷ
Kuwait
• 2 months ago
തുറന്ന പുസ്തകമായിരുന്നു വിഎസ്; ഉള്ളിലുള്ളത് മുഖത്തു കാണിക്കുന്ന നേതാവും
Kerala
• 2 months ago
റെക്കോഡുകളുടെ ചരിത്രം തീർത്ത വി.എസ്
Kerala
• 2 months ago
'ആരും നിയമത്തിന് അതീതരല്ല' ഒബാമയെ അറസ്റ്റ് ചെയ്യുന്ന എ.ഐ വിഡിയോയുമായി ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്
International
• 2 months ago
വി.എസിനെ ഒരുനോക്കുകാണാന്‍ ഒഴുകിയെത്തി ജനസാഗരം
Kerala
• 2 months ago
സച്ചിനും കോഹ്ലിയുമല്ല! ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഇംഗ്ലണ്ട് സൂപ്പർതാരം
Cricket
• 2 months ago
ട്രോളി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി യുഎഇയിലെ ചില സ്കൂളുകള്‍, നീക്കത്തിന് പിന്നിലെ കാരണമിത്
uae
• 2 months ago
നീലഗിരി പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• 2 months ago