HOME
DETAILS

പാപമോചനം തേടാം റമദാന്റെ പുണ്യം നേടാം

  
Web Desk
June 09 2017 | 23:06 PM

%e0%b4%aa%e0%b4%be%e0%b4%aa%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%a8%e0%b4%82-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%be%e0%b4%82-%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

ഹസന്‍ (റ)എന്നിവരില്‍ നിന്നുളള നിവേദനം  :  ഒരാള്‍ അദ്ദേഹത്തോട് വരള്‍ച്ചയെക്കുറിച്ച് ആവലാതി ബോധിപ്പിച്ചു. അല്ലാഹുവിനോട് ഇസ്തിഗ്ഫാര്‍ ചോദിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. മറ്റൊരാള്‍ ദാരിദ്ര്യത്തെ സമബന്ധിച്ച് പരാതി പറഞ്ഞു. വേറൊരാള്‍ സന്താന ഭാഗ്യമില്ലായ്മയെക്കുറിച്ചാണ് വിഷമം ധരിപ്പിച്ചത്. പിന്നീടൊരാള്‍ കാര്‍ഷിക വിള കുറഞ്ഞതിനെ കുറിച്ചാണ് സങ്കടം അറിയിച്ചത്. എല്ലാ പരാതിക്കാരോടും ഒരേ മറുപടി തന്നെയാണ് അദ്ദേഹം ആവര്‍ത്തിച്ചത്. അല്ലാഹുവിനോട് പാപ മോചനത്തിനായി പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു ആ മറുപടി. ഇതു കേട്ട റബീഇബ്‌നു സ്വബീഹ് ചോദിച്ചു, വ്യത്യസ്ഥ പരാതിയുമായി വന്നവരോടെല്ലാം ഒരേ പരിഹാരം തന്നെയാണല്ലോ അങ്ങ് നിര്‍ദ്ദേശിച്ചത്. അതിന്റെ കാരണം എന്താണ്? അപ്പോള്‍ ഹസന്‍(റ) സൂറത്ത് നൂഹിലെ 10 മുതല്‍ 12 കൂടിയ വചനങ്ങള്‍ പാരായണം ചെയ്തു കേള്‍പ്പിച്ചു. നിങ്ങള്‍ നാഥനോട് ഇസ്തിഗ്ഫാര്‍ നടത്തുക, അവന്‍ ധാരാളമായി പാപങ്ങള്‍ പൊറുക്കുന്നവനാണ്. നിങ്ങള്‍ക്കവന്‍ മഴ വര്‍ഷിപ്പിക്കും, സമ്പത്തും സന്താനങ്ങളും കൊണ്ട് അനുഗ്രഹിക്കും. ആരാമങ്ങളും അരുവികളും സംവിധാനിച്ച് തരികയും ചെയ്യുന്നതാണ്.  (വി.ഖുര്‍ആന്‍ 71.10.12)
അതെ, ഇസ്തിഗ്ഫാറിലൂടെ പാപമോചനം മാത്രമല്ല നേടാവുന്നത്, മറിച്ച് മഴ ലഭിക്കുന്നതിനും, ദാരിദ്ര്യം മാറുന്നതിനും, സന്താന ഭാഗ്യത്തിനും, ഭൗതീക സുഭിക്ഷതയ്ക്കും നമ്മുടെ ഇസ്തിഗ്ഫാര്‍ നിമിത്തമാകും . റമദാനിലെ രണ്ടാമത്തെ പത്ത് പാപമോചനം നേടാനുള്ള  സുവര്‍ണാവസരമാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഓരോ സത്യവിശ്വാസിയുടെയും ലക്ഷ്യം. അല്ലാഹു നമ്മുടെ പാപങ്ങള്‍ പൊറുത്തു തരികയും ഭൗതീകമായും പാരത്രികമായും എല്ലാ നന്മകളും നല്‍കി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ. ആമീന്‍...



  (എസ്.കെ.എസ്.എസ്.എഫ്. കോട്ടയം മുന്‍ ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍.)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  10 days ago
No Image

95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം

Cricket
  •  10 days ago
No Image

നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് 

Kerala
  •  10 days ago
No Image

മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും

qatar
  •  10 days ago
No Image

പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ 

National
  •  10 days ago
No Image

കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും

Kerala
  •  10 days ago
No Image

മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി

oman
  •  10 days ago
No Image

മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം

National
  •  10 days ago
No Image

റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ

Saudi-arabia
  •  10 days ago
No Image

ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം

oman
  •  10 days ago