പരിസ്ഥിതി കമ്മീഷന് തെളിവെടുപ്പ് നടത്തി
മലപ്പുറം: കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുമായി പ്രൊഫ. എം.കെ പ്രസാദ് ചെയര്‍മാനായി രൂപീകരിച്ച വസ്തുതാന്വേഷണ സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി.
കോട്ടപ്പടിയിലെ സ്കൗട്ട് ഭവനില്‍ സംഘം നടത്തിയ തെളിവെടുപ്പില്‍ ജില്ലയിലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട 19 പരാതികള്‍ ലഭിച്ചു. വനം കൈയേറ്റം, വെട്ടിനശിപ്പിക്കല്‍, ക്വാറി, വയല്‍ നികത്തല്‍, റബര്‍ അധിഷ്ടിത മലിനീകരണം, റോഡരികിലെ മരംമുറിച്ചു കടത്തല്‍ തുടങ്ങിയ പരാതികളാണ് ജില്ലയില്‍ നിന്ന ് സംഘത്തിനു ലഭിച്ചത്. വിവിധ സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരുമാണ് പരാതി നല്‍കിയത്. പ്രൊഫ. ശോഭീന്ദ്രന്, ടി.വി രാജന്, അഡ്വ. പൗരന്, ടി. കോയ എന്നിവരാണ് സിറ്റിംഗിനെത്തിയത്.
എല്ലാ ജില്ലകളില്‍ നിന്നും ശേഖരിക്കുന്ന റിപ്പോര്‍ട്ടുകള്‍, പരിഹാര നിര്‍ദേശങ്ങള്‍ സഹിതം ഒക്ടോബര്‍ ആദ്യ വാരത്തില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."