അട്ടപ്പാടിയില്‍ ലഹരി മാഫിയകള്‍ പിടിമുറുക്കുന്നു
അഗളി: അട്ടപ്പാടി മദ്യ നിരോധിത മേഖലയാണെങ്കിലും മദ്യവും, ലഹരി മരുന്നുകളും ഇവിടെ സുലഭം. മദ്യം, കഞ്ചാവ്, ഹാന്‍സ് തുടങ്ങിയ ലഹരി വസ്തുക്കള്‍ കടത്താന്‍ ഉപയോഗിക്കുന്നത് ആഡംബര വാഹനങ്ങളാണ്. അട്ടപ്പാടിയിലെ സിരാ കേന്ദ്രമായ അഗളി കേന്ദ്രികരിച്ചും, വിദ്യാര്‍ഥികളെ ലക്ഷ്യംവച്ച് കോളജുകളിലും, പോളിടെക്‌നിക്കകളുമായാണ് വില്‍പ്പന നടത്തുന്നത്. 1994 മുതല്‍ അട്ടപ്പാടി മദ്യ നിരോധിത മേഖലയായി പ്രഖ്യപിച്ചതായാണ് പറയപ്പെടുന്നത്. വിവരവാകാശ രേഖകളില്‍ അട്ടപ്പാടി മദ്യ നരോധിത മേഖല അല്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.
ചുരം വഴി കടത്തുന്നതും, അതിര്‍ത്തി വഴി കടത്തുന്നതുമായ മദ്യം രണ്ടിരട്ടി വിലക്കാണ് മാഫികള്‍ നല്‍കുന്നത്. ഇടനിലക്കര്‍ വഴി എത്തിക്കുന്നതിന് മൂന്ന് ഇരട്ടി, നാല് ഇരട്ടി തുകയാണ് ഇടാക്കുന്നത്. മദ്യം നിരോധിച്ചതോടെ വാറ്റ് , ചാരയം വ്യാപകമായ രീതിയിലുണ്ടായരുന്നെങ്കിലും ഒരു പരിധിവരെ അതിനു തടയിടാന്‍ എക്‌സൈസ് വകുപ്പിനും, പൊലിസിനും കഴിഞ്ഞിട്ടുണ്ട്. അതോടുകൂടി വിദേശ മദ്യ കടത്ത് വ്യാപകമായി.
കോളജ് വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന പ്രവണത കൂടിയതതോടെ അട്ടപ്പാടി കേന്ദ്രിരിച്ചുളള വില്‍പ്പനയ്ക്ക് കൂടുതല്‍ മാഫിയകള്‍ രംഗപ്രവേശനം ചെയ്തു. പ്രദേശവാസികളെ ഉപയോഗിച്ചാണ് മാഫിയകള്‍ വില്‍പ്പന നടത്തുന്നത്. വനങ്ങളില്‍ കഞ്ചാവ് കൃഷിയും നടത്തുന്നതും പുറമെയുള്ളവരാണ്. വൈകുന്നേരം വരെ മണ്ണിനോട് മല്ലിട്ട് കിട്ടുന്ന വേതനം അതിര്‍ത്തിയിലെ തമിഴ്‌നാട് മദ്യ ഷാപ്പുകളില്‍ ചിലവഴിക്കുന്നവരും ധാരളമാണ്. അട്ടപ്പാടിയിലെ വിദ്യാര്‍ഥി സമൂഹമാണ് കഞ്ചാവിനും, ഹാന്‍സു പോലുളള ലഹരി വസ്തുക്കള്‍ക്ക് കൂടുതല്‍ അടിമപ്പെട്ടിട്ടുള്ളത്.
കോളജ് വിദ്യഭ്യാസത്തിനും, പോളിടെക്‌നിക്കുകളിലേയും ദൂരദിക്കില്‍നിന്നും വന്ന് താമസമാക്കിയ വിദ്യാര്‍ഥികളാണ് കൂടുതലും ഇവരുടെ കൈയില്‍ അകപെടുന്നത്. ഇതിനൊരു ശാശ്വത പരിഹാരം തേടുന്നതുവരെ ഈ മാഫിയകള്‍ വളര്‍ന്ന് പന്തിലുക്കുമന്നതാണ് വാസ്തവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."