പക്ഷിനീരിക്ഷകന്‍ പ്രൊഫ. നീലകണ്ഠന്റെ 25ാം ചരമവാര്‍ഷികദിനാചരണം 14ന്
പാലക്കാട്: പക്ഷി നീരിക്ഷകനും പ്രകൃതി ശാസ്ത്രജ്ജനും അധ്യാപകനുമായ പ്രൊഫ നീലകണ്ഠന്റെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികദിനാചരണവും അനുസ്മരണസമ്മേളനവും 14ന് രാവിലെ പത്തിന് ചൂലന്നൂര്‍ മയില്‍ സങ്കേതത്തില്‍ വെച്ച് നടത്തും.
കേരള വനം, വന്യ ജീവിവകുപ്പും കേരള സാഹിത്യ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.കെ. ബിജു എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷയാകും.
ഇതോടാനുബന്ധിച്ച് പ്രൊഫ. കെ.കെ നീലകണ്ഠന്‍ രചിച്ച കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകത്തിന്റെ അഞ്ചാം പതിപ്പ് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പ്രമുഖ എഴുത്തുകാരന്‍ വി.കെ ശ്രീരാമന് നല്‍കി പ്രകാശനം ചെയ്യും.
ഡോ. വി.എസ്. വിജയന്‍ അനുസ്മരണ പ്രഭാഷണം നടത്തും. സുരേഷ് ഇളമണ്‍, വി. ബാലചന്ദ്രന്‍ ചേര്‍ന്ന് നിര്‍മിച്ച ഡോക്യൂമെന്ററി പ്രദര്‍ശനം, പരിസ്ഥിതി സംരക്ഷണ ഫോട്ടോ പ്രദര്‍ശനം, പക്ഷിനീരിക്ഷകരുടെ ഒത്ത് ചേരല്‍ എഉണ്ടായിരിക്കുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍ കെ അജയ്‌ഘോഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."