സഊദിയില്‍ അഴിമതി വിരുദ്ധ നീക്കം വീണ്ടും ശക്തമാകുന്നു; അടുത്ത ലക്ഷ്യം മുഴുവന്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥരും
റിയാദ്: സഊദിയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ തുടങ്ങിയ അഴിമതി വിരുദ്ധ നീക്കം കൂടുതല്‍ ശക്തമാക്കുന്നു. നേരത്തെ ഏറ്റവും ഉന്നതങ്ങളിലുള്ളവരെയാണ് ഇത്തരത്തില്‍ പിടികൂടി അഴിമതി പണം തിരിച്ചു പിടിച്ചിരുന്നതെങ്കില്‍ ഘട്ടം ഘട്ടമായി ഏറ്റവും താഴെ തട്ടിലേക്കും വ്യാപിപ്പിച്ചു അഴിമതി പൂര്‍ണ്ണമായും രാജ്യത്ത് നിന്നും തുടച്ചു നീക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് ഭരണകൂടം പദ്ധതികള്‍ തയ്യാറാക്കുന്നത്.
കിരീടാവകാശിയുടെ നേതൃത്വത്തില്‍ തന്നെയാണ് പുതിയ പദ്ധതികളും ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി അഴിമതി വിരുദ്ധ സമിതി പ്രസിഡഡന്റിനെ മാറ്റി പുതിയ നേതൃത്വത്തെ നിയമിച്ചിരുന്നു. മാസിന്‍ അല്‍കഹ്മൂസ് ആണ് പുതിയ സഊദി ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ പ്രസിഡന്റ്. ചുമതലയേറ്റ ശേഷം ഇദ്ദേഹം ആദ്യം നടത്തിയ പ്രസ്താവനയിലും അത് നിഴലിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലെ അഴിമതി പൂര്‍ണമായും തുടച്ചു നീക്കുമെന്ന് ഇദ്ദേഹം പറഞ്ഞു.
താഴെക്കിടയിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും അഴിമതിക്കാരല്ലെന്നും അഴിമതിക്കാര്‍ക്കെതിരെ മാത്രമാണ് നടപടികളെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. അഴിമതി വിരുദ്ധ പോരാട്ട മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി നേരിട്ട് അറിയിക്കുന്നതിനും ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനും ഓരോ മാസവും താനുമായി കൂടിക്കാഴ്ച നടത്തുന്നതിന് കിരീടാവകാശി നിര്‍ദേശിച്ചിട്ടുണ്ട്. അഴിമതി വിരുദ്ധ കമ്മീഷന്റെ നടപടികളുമായി സഹകരിക്കാത്ത ഏതു മന്ത്രിയെയും കുറിച്ച് നേരിട്ട് തന്നെ അറിയിക്കണമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മാസിന്‍ അല്‍കഹ്‌മോസ് പറഞ്ഞു. കിരീടാവകാശിയായി മുഹമ്മ്ദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ പ്രധാന നീക്കത്തില്‍ അഴിമതിയാരോപിച്ച് സഊദി കടുംബങ്ങളിലെ പ്രധാനികളെയും മന്ത്രിമാര്‍, രാജകുമാരന്മാര്‍, മുന്‍മന്ത്രിമാര്‍ തുടങ്ങിയ മുന്നൂറോളം പേരെയുമാണ് അഴിക്കുള്ളിലാക്കി അഴിമതി പണം പിടിച്ചെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."