കോംപ്ലാന്‍ അടക്കം ഹെയിന്‍സിന്റെ ഇന്ത്യന്‍ വിപണിയെ വിലയ്ക്കെടുത്ത് സൈദുസ് കാഡില; ഇടപാട് 4,595 കോടി രൂപയ്ക്ക്
ന്യൂഡല്‍ഹി: അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനി സൈദൂസ് കാഡില അമേരിക്കന്‍ കമ്പനിയായ ഹെയിന്‍സിന്റെ ഇന്ത്യന്‍ വിപണി സ്വന്തമാക്കി. കോംപ്ലാന്‍, ഗ്ലൂക്കോണ്‍ ഡി, നൈസില്, സമൃതി ഗീ എന്നീ ബ്രാന്റുകള്‍ ഉള്‍പ്പെടുന്നതാണ് ഹെയിന്‍സ്.
4,595 കോടി രൂപയ്ക്കാണ് ഇടപാടു നടന്നത്. 2018-19 ലെ നാലം പാദത്തില്‍ ഇടപാട് പൂര്‍ത്തിയാവുമെന്ന് സൈദൂസ് വെല്‍നസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഇന്ത്യയിലെ മികച്ച ബ്രാന്റ് എന്നതിലപ്പുറം, അലിഗഢ്, സീതാര്‍ഗഞ്ച് എന്നിവിടങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളുള്ള രണ്ട് വലിയ ഉല്പാദന യൂനിറ്റുകളും ഹെയിന്‍സ് ഇന്ത്യയ്ക്കുണ്ട്. കൂടാതെ, ഓപ്പറേഷന്, റിസര്‍ച്ച്, സെയില്‍സ്, മാര്‍ക്കറ്റിങ്, സപ്പോര്‍ട്ട് സ്റ്റാഫുകളുമുണ്ട്. ഒപ്പം 800 വിതരണക്കാരും 20,000 ത്തില്‍ ഏറെ മൊത്തവിതരണക്കാരും ഉള്‍പ്പെടുന്ന കൂറ്റന്‍ നെറ്റ്വര്‍ക്കുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."