തെരുവുവിളക്കുകള്‍ കത്തുന്നില്ല
കൊയിലാണ്ടി : കൊല്ലം തീരദേശ ഭാഗങ്ങളില്‍ തെരുവ് വിളക്കുകള്‍ കത്താത്തത് നഗരസഭയുടെ അവഗണന മൂലമെന്ന് നാട്ടുകാര്‍.
കൊല്ലം അരയന്‍കാവ് മുതല്‍ മന്ദമംഗലംവരെയുള്ള അരയന് കാവ് റോഡ്, കൊല്ലം ബീച്ച് റോഡ്, പാറപ്പള്ളി റോഡ് ഭാഗങ്ങളില്‍ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി.
മുല്ലപ്പള്ളി രാമചന്ദ്രന് എം.പിയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച എല്‍.ഇ.ഡി ബള്‍ബുകളും തകരാറിലാണ്.
റമദാന് മാസമായതിനാല്‍ പ്രാത്ഥനകള്‍ക്ക് പള്ളികളിലേക്ക് പോകുന്നവര്‍ തെരുവ് വിളക്ക് കത്താത്തതിനാല്‍ വലിയ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്.
കെ.ദാസന് എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് ഒരു ഹൈമാസ് വിളക്ക് മന്ദമംഗലം പാറപ്പള്ളി ബീച്ചില്‍ സ്ഥാപിക്കാന്‍ നിരന്തരമായി പ്രദേശത്തുകാര്‍ ആവശ്യപ്പെട്ടിട്ടും ഇത് വരെ അനുവദിച്ച് കിട്ടിയിട്ടില്ലന്നും നാട്ടുകാര്‍ ആക്ഷേപം പറയുന്നു.
രാത്രി സമയങ്ങളില്‍ പൂര്‍ണമായും വൈദ്യുതി മുടങ്ങുന്നത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി രക്ഷിതാക്കള്‍ക്കും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."