HOME
DETAILS
MAL
കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസം പരാജയപ്പെട്ടു
backup
September 02 2019 | 18:09 PM
കണ്ണൂര്‍: കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരേ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും യു.ഡി.എഫ് ബഹിഷ്കരിച്ചതോടെ നിശ്ചിത അംഗസംഖ്യ ലഭിക്കാതെ പ്രമേയം പരാജയപ്പെടുകയായിരുന്നു.
എല്‍.ഡി.എഫ് അംഗങ്ങളായ 26 പേരും വോട്ട് രേഖപ്പെടുത്തിയെങ്കിലും ഡെപ്യൂട്ടി മേയറും 27 യു.ഡി.എഫ് അംഗങ്ങളും വിട്ടുനിന്നതോടെ 54 അംഗങ്ങളുള്ള കൗണ്‍സിലില്‍ പ്രമേയം പരാജയപ്പെടുകയായിരുന്നു. പ്രമേയം പാസാവണമെങ്കില്‍ 28 വോട്ട് വേണം. പി.കെ രാഗേഷ് യു.ഡി.എഫിലേക്ക് മാറുകയും എടക്കാട് ഡിവിഷനിലെ സി.പി.എം അംഗം ടി.എം കുട്ടിക്കൃഷ്ണന് മരിക്കുകയും ചെയ്തതോടെ എല്‍.ഡി.എഫ് അംഗസംഖ്യ 26 ആയി ചുരുങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."