കലാലയങ്ങളിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഓംബുഡ്‌സ്മാന്‍ രൂപീകരിക്കണം: സ്വതന്ത്ര ജുഡിഷ്യല്‍ കമ്മിഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളില്‍ പഠിക്കാനുള്ള സമാധാനാന്തരീക്ഷമില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഓംബുഡ്‌സ്മാന്‍ രൂപീകരിക്കണമെന്നും സ്വതന്ത്ര ജനകീയ ജുഡിഷ്യല്‍ കമ്മിഷന്‍.
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് രൂപീകൃതമായ സേവ് യൂനിവേഴ്‌സിറ്റി കോളജ് കാംപയിന്‍ കമ്മിറ്റിയാണ് റിട്ട. ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ ചെയര്‍മാനായിട്ടുള്ള കമ്മിഷന്‍ രൂപീകരിച്ചത്. കലാലയങ്ങളില്‍ സംഘടനകളെ വളര്‍ത്തുന്നതിന് അധ്യാപകരും പ്രോത്സാഹനം നല്‍കുന്നുണ്ട്. കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ പ്രതിരോധിക്കാനാവശ്യമായ ശക്തമായ നിയമസംവിധാനമില്ല.
വനിതാ വിദ്യാര്‍ഥികളുടെ പ്രശ്‌നപരിഹാരത്തിനായി തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയല്‍ നിയമത്തിന്റെ മാതൃകയില്‍ ആഭ്യന്തര കമ്മിറ്റി എല്ലാ കലാലയങ്ങളിലും രൂപീകരിക്കണം.
നിര്‍ബന്ധപൂര്‍വം വിദ്യാര്‍ഥികളെ പ്രകടനങ്ങളിലോ പരിപാടികളിലോ പങ്കെടുപ്പിക്കുന്നത് നിരോധിക്കണമെന്നും കമ്മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പി.സദാശിവത്തിന് കൈമാറിയതായി ജസ്റ്റിസ് പി.കെ ഷംസുദീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യൂനിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനി നിഖിലക്ക് കോപ്പി നല്‍കി ജസ്റ്റിസ് പി.ഷംസുദീന്‍ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. കമ്മിഷന്‍ അംഗങ്ങളായ പ്രൊഫ. വി.തങ്കമണി, അഡ്വ. ജെ.സന്ധ്യ, പ്രൊഫ. എസ്.വര്‍ഗീസ്, പ്രൊഫ. എ.ജി ജോര്‍ജ്, ആര്‍.എസ് ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."