മകന് അമ്മയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം; ചോദ്യംചെയ്യല്‍ തുടരുന്നു
പൂവാര്‍: ഇ.എം.എസ് കോളനിയില്‍ കഴിഞ്ഞദിവസം രാത്രി ഷക്കീനയെ (60) മകന് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയും ഇവരുടെ മകനുമായ ഹസന് കണ്ണിനെ പൊലിസ് വിശദമായി ചോദ്യം ചെയ്തു വരുന്നു. ഇന്നലെ രാത്രി 9.15 ഓടു കൂടിയാണ് മദ്യപിച്ചെത്തിയ ഹസന്‍കണ്ണ് അസഭ്യം വിളിച്ചു കൊണ്ട് മാതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു.
മദ്യലഹരിയിലായിരുന്ന പ്രതിയെ സംഭവത്തിനു ശേഷം പൊലിസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയ മൃതദേഹം ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് ഫോറന്‍സിക്ക് വിദഗ്ധരുടെ സാനിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു. ഇതിനു ശേഷം ഇന്നലെ ഉച്ചയോടുകൂടി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
പ്രതിയെ പൊലിസ് കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു. എന്നാല്‍ ഇയാള്‍ ചോദ്യം ചെയ്യലിനോട് കൂടുതല്‍ പ്രതികരിക്കുന്നില്ലെ ന്ന് പൊലിസ് പറഞ്ഞു.
മദ്യ ലഹരി പൂര്‍ണമായും മാറാത്തതാണ് കാരണം. ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുന്നതായും പൊലിസിന് സംശയമുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."