വഖ്ഫ് ബോര്‍ഡിന്റെ അഭിഭാഷകന് വധഭീഷണി; കേസ് ഇന്നു പരിഗണിക്കും
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ സുന്നി വഖ്ഫ് ബോര്‍ഡിനെ പ്രതിനിധീകരിക്കുന്ന ഭരണഘടനാ വിദഗ്ധനും മുതിര്‍ന്ന അഭിഭാഷകനുമായ രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ മുസ്‌ലിം പക്ഷത്തിന് വേണ്ടി ഹാജരായതിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയയാള്‍ക്കെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം രാജീവ് ധവാന്‍ നല്‍കിയ പരാതിയാവും ഇന്ന് പരിഗണിക്കുക. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെയാണ് പരാതിയുള്ളത്.
കഴിഞ്ഞമാസം 14നാണ് ചെന്നൈയില്‍ നിന്നുള്ള 88 കാരനായ സഞ്ജയ് കലാല്‍ ബജ്‌റംഗി, കോളജ് അധ്യാപകന്‍ ഷണ്‍മുഖം എന്നിവര്‍ ധവാനെ ഭീഷണിപ്പെടുത്തിയത്. രാജീവ് ധവാന്‍ മുസ്‌ലിംകളെ പ്രതിനിധീകരിച്ച് തന്റെ വിശ്വാസത്തെ വഞ്ചിച്ചുവെന്ന് ഷണ്‍മുഖം ഭീഷണിക്കത്തില്‍ പറഞ്ഞിരുന്നു. ഹിന്ദുക്കള്‍ നിങ്ങളോട് ക്ഷമിക്കില്ല. 1941 മുതല്‍ 50 ലക്ഷം തവണയെങ്കിലും ഞാന്‍ ഗായത്രി മന്ത്രം ജപിച്ചിട്ടുണ്ടാവും. 27,000 തവണയെങ്കിലും ഗീത വായിച്ചിട്ടുണ്ടാവും. ആ നാവു കൊണ്ട് നിങ്ങളെ ശപിക്കുന്നു. നിങ്ങളുടെ കാഴ്ച ശക്തിയും കേള്‍വിശക്തിയും ഇല്ലാതാവും. നിങ്ങളുടെ കുടുംബം നശിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."