നിക്ഷേപകത്തട്ടിപ്പ്: മുങ്ങിയ ബാങ്ക് സെക്രട്ടറി അറസ്റ്റില്‍
ശാസ്താംകോട്ട: പോരുവഴി സഹകരണ ബാങ്കില്‍ നിക്ഷേപകരെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ ബാങ്ക് സെക്രട്ടറി രാജേഷ് കുമാര്‍ അറസ്റ്റില്‍. ഇന്നലെ വീട്ടിനു സമീപത്തെ പരവട്ടം ജങ്ഷനില്‍ നിന്നാണ് ശൂരനാട് പൊലിസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രാത്രി വൈകിയും പൊലിസ്' ഇയാളെ ചോദ്യം ചെയ്യുകയാണ്.
ആദ്യം ലോക്കല്‍ പൊലിസും പിന്നെ ക്രൈബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. മൂന്ന് കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. തട്ടിപ്പ് പുറത്തറിഞ്ഞ് അഞ്ച് മാസം കഴിഞ്ഞിട്ടും പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകിയത് ഏറെ വിവാദങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ രാജേഷ് കുമാര്‍ സി.പി.എം നേതാക്കളുടെ സംരക്ഷണയിലായിരുന്നു എന്നായിരുന്നു ആക്ഷേപം. ബാങ്ക് സെക്രട്ടറിയും ചില ജീവനക്കാരും ചേര്‍ന്ന് വ്യാജരേഖ ചമച്ച് 116 ഇടപാടുകാരുടെ മൂന്ന് കോടി രൂപയും 90 പവന്‍ സ്വര്‍ണവുമാണ് അപഹരിച്ചെന്നാണ് കേസ്.
നിക്ഷേപകരില്‍ ഒരാള്‍ പണം പിന്‍വലിക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇത് സംബന്ധിച്ച് ബാങ്ക് പ്രസിഡന്റ് ശൂരനാട് പൊലിസില്‍ പരാതി നല്‍കിയതോടെയാണ് സെക്രട്ടറി മുങ്ങിയത്. അതിനിടെനിടെ നിക്ഷേപകര്‍ ബാങ്കിന് മുന്‍പില്‍ സമരവുമാരംഭിച്ചിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട് നിക്ഷേപകര്‍ ഹൈക്കോടതിയില്‍ കേസും നല്‍കിയിരുന്നു. ഇതിനിടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."