HOME
DETAILS

തുലാമഴ കൂടി കനിഞ്ഞാല്‍ ഇക്കുറി ജലശേഖരം 90 ശതമാനം കവിയും

  
backup
September 02 2019 | 20:09 PM

%e0%b4%a4%e0%b5%81%e0%b4%b2%e0%b4%be%e0%b4%ae%e0%b4%b4-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%95%e0%b4%a8%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87

 

ബാസിത് ഹസന്‍
തൊടുപുഴ: തുലാമഴ കൂടി കനിഞ്ഞാല്‍ ഇക്കുറി ജലശേഖരം 90 ശതമാനം കവിയുമെന്ന് കെ.എസ്.ഇ.ബി വിലയിരുത്തല്‍. ഇന്നലെ രാവില ഏഴുമണിയിലെ കണക്കുപ്രകാരം 2459.092 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം സംഭരണികളിലുണ്ട്. ഇതു മൊത്തം സംഭരണശേഷിയുടെ 59.4 ശതമാനമാണ്. ഓഗസ്റ്റ് ഒന്നു മുതല്‍ 31 വരെ 1513 ദശലക്ഷം യൂനിറ്റിനുള്ള നീരൊഴുക്കാണ് കെ.എസ്.ഇ.ബി പ്രതീക്ഷിച്ചത്.
എന്നാല്‍ ലഭിച്ചത് 2126.962 ദശലക്ഷത്തിനുള്ള നീരൊഴുക്കും. മൊത്തം സംഭരണ ശേഷിയുടെ 40 ശതമാനത്തോളം വെള്ളമാണ് ഒരു മാസത്തിനിടെ കൂടിയത്. ഓഗസ്റ്റ് ഒന്നിന് 21.01 ശതമാനമായിരുന്നു ജലശേഖരം. ജൂലൈ മാസത്തില്‍ വെറും 10 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.
ഇടുക്കി, ഇടമലയാര്‍, ശബരിഗിരി എന്നീ പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് 60 ശതമാനത്തിലേക്ക് എത്തുന്നതാണ് കെ.എസ്.ഇ.ബിക്ക് പ്രതീക്ഷ നല്‍കുന്നത്. ഗ്രൂപ്പ് രണ്ടില്‍ പെട്ട സംഭരണികളില്‍ 86 ശതമാനവും ഗ്രൂപ്പ് മൂന്ന് സംഭരണികളില്‍ 76 ശതമാനവും വെള്ളമുണ്ട്.
ഷോളയാര്‍ 76 ശതമാനം, കുണ്ടള 58, മാട്ടുപ്പെട്ടി 43, കുറ്റ്യാടി 98, തരിയോട് 94, ആനയിറങ്കല്‍ 40, പൊന്മുടി 86, കല്ലാര്‍കുട്ടി 95, പെരിങ്ങല്‍കുത്ത് 67, ലോവര്‍ പെരിയാര്‍ 97 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്.
ഞായറാഴ്ച കൂടുതല്‍ മഴ ലഭിച്ചത് കുറ്റ്യാടിയാണ് 6.8 സെ.മീ. കുറവ് ഇടുക്കിയിലും, 1.12 സെ.മീ. ഈ മാസവും കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കുന്നുണ്ട്.
പശ്ചിമഘട്ട മേഖലകളില്‍ മഴ ശക്തിപ്പെടാന്‍ സാധ്യത പ്രവചിക്കുന്നുണ്ട്. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തിലുണ്ടായ കുറവ് നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഉപയോഗം കുറവായിരുന്നിട്ടും 15.1074 ദശലക്ഷം യൂനിറ്റ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ ഉത്പാദിപ്പിച്ചു. 60.1345 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉപയോഗം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago