മദ്യവര്‍ജനമാണ് വേണ്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍
തലയോലപ്പറമ്പ്: മദ്യനിരോധനമല്ല ശരിയായ ബോധവല്‍ക്കരണത്തിലൂടെ മദ്യവര്‍ജ്ജനമാണ് നടപ്പിലാക്കേണ്ടതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ.ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് യൂനിയന്റെ 4950-ാം നമ്പര്‍ കട്ടിമുട്ടം ശാഖ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സമര്‍പ്പണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മദ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ മലയാളക്കര മയക്കുമരുന്നിന്റെ പിടിയില്‍ അമരുന്ന കാഴ്ചകളാണ് കണ്ടുവരുന്നത്. കേസുകള്‍ മുന്‍കാലത്തെ അപേക്ഷിച്ച് 200 ഇരട്ടിയായി പെരുകിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. മദ്യവര്‍ജ്ജനം നടപ്പിലാക്കുമെന്ന് പ്രകടന പത്രികയില്‍ വ്യക്തമായി പറഞ്ഞുകൊണ്ടാണ് ഇടതുസര്‍ക്കാര്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയത്. അല്ലാതെ മദ്യനിരോധനം നടപ്പിലാക്കും എന്നു പറഞ്ഞുകൊണ്ടല്ല. എന്നും വെള്ളാപ്പള്ളി പറഞ്ഞു.
യൂനിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു അധ്യക്ഷനായി. പ്രീതി നടേശന്‍ ഭദ്രദീപ പ്രകാശനം ചെയ്തു. ആലുവ അദ്വൈതാശ്രമം മഠാധിപതി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമിജി ക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്ഷേത്രത്തിലേക്ക് ഗുരുദേവ പഞ്ചലോഹ വിഗ്രഹവും നടപ്പന്തലും സമര്‍പ്പിച്ച കെ.എന്‍ മണി കണ്ടന്‍ചിറയിലിനെ ജനറല്‍ സെക്രട്ടറി പൊന്നാടയണിയിച്ച് ആദരിച്ചു. യൂനിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ മുഖ്യ പ്രഭാഷണം നടത്തി.
സുലഭ സജീവ്, ധന്യ പുരുഷോത്തമന്‍, ശാഖാ പ്രസിഡന്റ് കെ.കെ രാജപ്പന്‍, സെക്രട്ടറി കെ.എന്‍ സുധാകരന്‍, അനിതാ സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."