വാഫി എ സോണ്‍ കലോത്സവം സമാപിച്ചു
വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമിയില്‍ നടക്കുന്ന സംസ്ഥാന വാഫി കലോത്സവത്തിന്റെ എ സോണ്‍ മത്സരത്തില്‍ അശ്ശുഹദാ മാമ്പ കണ്ണൂര്‍ (591) ഒന്നാം സ്ഥാനവും ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി (548) രണ്ടാം സ്ഥാനവും മജ്മഅ് കാവനൂര്‍ (508) മൂന്നാം സ്ഥാനവും നേടി.
16 കോളജുകളില്‍ നിന്നായി 405 വിദ്യാര്‍ഥികളാണ് രണ്ട് ദിവസമായി നടക്കുന്ന എ സോണ്‍ കലോത്സവത്തില്‍ പങ്കെടുത്തത്. ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. വിജയികള്‍ 2019 ജനുവരിയില്‍ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ മാറ്റുരക്കും.
സമാപന സമ്മേളനം ഇബ്റാഹീം ഫൈസി റിപ്പണ്‍ ഉദ്ഘാടനം ചെയ്തു. ലുക്്മാന്‍ വാഫി അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഇബ്റാഹീം ഫൈസി പേരാല്‍, എ.കെ സുലൈമാന്‍ മൗലവി, സിറാജുദ്ദീന് നിസാമി, ഇബ്രാഹീം ഫൈസി ഉഗ്രപുരം, ഹാമിദ് റഹ്മാനി, അബ്ദുല്ല ബാഖവി സംസാരിച്ചു.
ഫെസ്റ്റ് കണ്‍വീനര്‍ യാസര്‍ അറഫാത്ത് സ്വാഗതവും ഡബ്ലു.എസ്.എഫ് സെക്രട്ടറി അനീസുദ്ദീന്‍ നന്ദിയും പറഞ്ഞു.
മുശാഅറയില്‍ വെങ്ങപ്പള്ളി അക്കാദമിയുടെ കുത്തക
വെങ്ങപ്പള്ളി: അക്ഷരങ്ങള്‍ പടവാളാകുന്ന മുശാഅറ (അറബിക് അക്ഷരളശ്ലോകം) പോര്‍ക്കളത്തില്‍ ശംസുല്‍ ഉലമാ അക്കാദമിയുടെ ജൈത്രയാത്ര തുടരുന്നു.
മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി വാഫി ഫെസ്റ്റില്‍ പരാജയമറിയാതെ കുതിക്കുന്ന അക്കാദമി വിദ്യാര്‍ഥികള്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല.
സഫിയുല്ല മൊറയൂര്‍, മൊയ്്തുട്ടി തെങ്ങുംമുണ്ട, ആഷിഖ് മടക്കിമല എന്നിവരാണ് മുശാഅറയില്‍ എസ്.യു അക്കാദമിക്കായി കളത്തിലിറങ്ങിയത്. 14 ഇസ്ലാമിക കലാലയങ്ങള്‍ മാറ്റുരക്കുന്ന എ സോണ്‍ വാഫി കലോത്സവത്തില്‍ ഇത്തവണയും വിജയം എസ്.യു അക്കാദമി വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്നു.വര്‍ഷങ്ങളായി സംസ്ഥാനത്തെ ഇസ്്ലാമിക് കോളജുകളിലും മറ്റ് കലാലയങ്ങളിലും നടക്കുന്ന അറബിക് അക്ഷരളശ്ലോകത്തില് ഇവര്‍ക്ക് തന്നെയാണ് ഒന്നാം സ്ഥാനം ലഭിക്കാറ്. സോണ്‍ മത്സരങ്ങള്‍ക്ക് ശേഷം നടക്കുന്ന വാഫി ഫെസ്റ്റിലും വിജയചരിത്രം ആവര്ക്കാനൊരുങ്ങുകയാണ് ഈ മൂവര്‍ സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."