HOME
DETAILS

മുത്തൂറ്റിലെ സമരം: ജോലിക്കെത്തിയില്ലെങ്കില്‍ സ്ഥാപനം പൂട്ടുമെന്ന് ഭീഷണി, എത്തിയവരെ എതിര്‍ സമരത്തിനിക്കിറക്കി മാനേജ്‌മെന്റ്, സംഘര്‍ഷം, നാടകീയ രംഗങ്ങള്‍

  
backup
September 03 2019 | 13:09 PM

muthoot-fin-corp-struggle-issue
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളി സമരത്തിനെതിരേ മറ്റൊരു വിഭാഗത്തെ സമരത്തിനിറക്കിയതോടെ ഹെഡ് ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ. സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉപരോധ സമരത്തിനെതിരേയാണ് പ്രതിഷേധ സമരവുമായി മുത്തൂറ്റിലെ മറ്റൊരു വിഭാഗം ജീവനക്കാര്‍ രംഗത്തെത്തിയത്. ജോലി ചെയ്യാന്‍ സമരക്കാര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് തങ്ങളുടെ സമരമെന്ന് ഇവര്‍ പറഞ്ഞു. സമരത്തിലേക്ക് എത്തി മുത്തൂറ്റ് ഫിനാന്‍സ് എം.ഡി ജോര്‍ജ് അലക്‌സാണ്ടര്‍ ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തി. എന്നാല്‍ സമരം അവസാനിപ്പിച്ച് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന മാനേജ്‌മെന്റിന്റെ ഭീഷണിയെത്തുടര്‍ന്നാണ് പലയിടങ്ങളിലും ജീവനക്കാര്‍ ജോലിക്കെത്താന്‍ തയാറായതെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ആറ് മാസമായി തങ്ങള്‍ സമരം ചെയ്തുവരികയാണെന്നാണ് സമരാനുകൂലികളായ ജീവനക്കാര്‍ പറയുന്നത്. സി.ഐ.ടി.യു സംഘടന സമരം നടത്താന്‍ ഇങ്ങോട്ടുവന്നതല്ല, ഞങ്ങളുടെ പ്രശ്‌നം അവരോട് പറഞ്ഞപ്പോഴാണ് അവര്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നതെന്നും ഇവര്‍ പറയുന്നു. എത്രയോ കാലമായി ശമ്പള കുടിശ്ശികയാണ്. തൊഴില്‍ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. ബോണസ് നല്‍കുന്നില്ല. തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് ആറ് മാസമായി തങ്ങള്‍ സമരം ചെയ്യുന്നത്. ആറ് തവണ കമ്പനിക്ക് കത്ത് നല്‍കി. നിരവധി സൂചനാ പ്രക്ഷോഭങ്ങള്‍ നടത്തി. ഓഗസ്റ്റ് 20 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും മാനേജ്‌മെന്റിനെ അറിയിച്ചിരുന്നതുമാണ്. ഇതിലൊന്നും യാതൊരു പ്രതികരണവും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. തുടര്‍ന്ന് ലേബര്‍ കമ്മിഷന്‍ ചര്‍ച്ചയ്ക്ക് വിളിച്ചപ്പോഴാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് രണ്ട് പേര്‍ വന്ന് ചര്‍ച്ചയ്ക്ക് തയാറായത്. എന്നാല്‍, തങ്ങള്‍ക്കിതില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് അവര്‍ തിരികെ പോകുകയായിരുന്നു. തുടര്‍ന്നാണ് സമരം തുടങ്ങാന്‍ നിര്‍ബന്ധിതരായത്. കോടതിയില്‍ ഞങ്ങള്‍ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്ന് മാനേജ്‌മെന്റ് വാദിച്ചിരുന്നതായും സമരക്കാര്‍ പറഞ്ഞു. അതേ സമയം സമരം സ്ഥാപനത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ജോര്‍ജ് അലക്‌സാണ്ടര്‍ ആരോപിച്ചു. കേരളത്തിലാകെ 611 ബ്രാഞ്ചുകളുണ്ട്. എറണാകുളത്തെ ഹെഡ് ഓഫിസില്‍ മാത്രം 350 പേര്‍ ജോലി ചെയ്യുന്നുണ്ട്. രാവിലെ ഒമ്പത് മണിയോടെ ജോലിക്കാര്‍ ഓഫീസില്‍ എത്തിയിരുന്നു. ജോലി ചെയ്യാന്‍ തയ്യാറായി വന്നവരാണ് മുഴുവനാളുകളും. എന്നാല്‍, സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ജീവനക്കാരെ തടഞ്ഞുവയ്ക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് തുടരുകയാണെന്നും എം.ഡി ജോര്‍ജ് അലക്‌സാണ്ടര്‍ ആരോപിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  9 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  9 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  9 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  9 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  9 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  9 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  9 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  9 days ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  9 days ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  9 days ago