മാവോയിസ്റ്റ് മുഖപത്രമായ കനല്‍പ്പാതയിലെഴുതിയ ലേഖനത്തിലൂടെ മാവോയിസ്റ്റുകള്‍
കല്‍പ്പറ്റ: മാവോയിസ്റ്റ് മുഖപത്രമായ കനല്‍പ്പാതയിലെഴുതിയ ലേഖനത്തിലൂടെ മാവോയിസ്റ്റുകള്‍.
ലേഖനങ്ങളടങ്ങിയ ലക്കങ്ങള്‍ സി.പി.ഐ മാവോയിസ്റ്റിന്റെ പശ്ചിമഘട്ട വിഭാഗത്തിന്റെ നാടുകാണി ഏരിയാ സമിതി വക്താവ് അജിതയുടെ കുറിപ്പോട് കൂടി വയനാട് പ്രസ് ക്ലബിലേക്ക് അയച്ചുനല്‍കി.
നാടുകാണി പി.എല്‍.ജി.എ ബുള്ളറ്റിനുകളുടെ മൂന്ന്, നാല് ലക്കങ്ങളാണ് അയച്ചിട്ടുള്ളത്.
പ്രിയ മാധ്യമ സുഹൃത്തുക്കള്‍ക്ക് ലാല്‍സലാം എന്ന് അഭിസംബോധന ചെയ്ത ചെറിയ കുറിപ്പോടെയാണ് കനല്‍പ്പാത ലക്കങ്ങള്‍ തപാലില്‍ അയച്ചിരിക്കുന്നത്.
സി.പി.എമ്മിനെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും ആരോപണങ്ങളുമായാണ് കനല്‍പ്പാത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സി.പി.എമ്മിന്റെ ശത്രുക്കളെ കൂട്ടുപിടിച്ച് മാവോയിസ്റ്റുകളെ കൊന്നൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായിയും കോടിയേരിയും ഇന്ത്യന്‍ ഭരണകൂടത്തിന്റെ വെറും ചെരുപ്പ് നക്കികളാണെന്നും ലേഖനത്തില്‍ പറയുന്നു.
സര്‍ക്കാരിന്റെ മാവോയിസ്റ്റ് കീഴടങ്ങല്‍ പാക്കേജ് സംബന്ധിച്ചുള്ള എതിര്‍പ്പുകളും കര്‍ഷക ആത്മഹത്യകള്‍, ഭക്ഷ്യ സുരക്ഷാ നിയമം, മുത്തങ്ങ ഭൂസമരം എന്നിവയും പരാമര്‍ശിക്കുന്ന ലേഖനങ്ങളാണ് കനല്‍പ്പാതയിലുള്ളത്. ലേഖനത്തിലൂടെ സായുധവിപ്ലവത്തിനും ആഹ്വാനം ചെയ്യുന്നുണ്ട്.
വായിക്കുകയും വാര്‍ത്തയാക്കുകയും ചെയ്യണമെന്ന അഭ്യര്‍ഥനയും കൂടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."