ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം
പെരുമ്പാവൂര്‍: പങ്കാളിത്ത പെന്ഷന് പദ്ധതി പുന: പരിശോധനാ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കുന്നത്തുനാട് ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റിയംഗം പി.അജിത് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പോള്‍ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു.
ശബരി റെയില്‍ പദ്ധതി ഭൂമി എറ്റെടുക്കലുമായി ബന്ധപ്പെട്ട് അനുവദിച്ച ഓഫീസുകളുടെ പ്രവര്‍ത്തനം ഉടനെ തന്നെ ആരംഭിക്കുകയും പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യണമെന്നും പി.അജിത്ത് ആവശ്യപ്പെട്ടു. പെരുമ്പാവൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ക്യാന്റീന് കെട്ടിടത്തില്‍ ഉടന്‍തന്നെ ക്യാന്റീന് പ്രവര്‍ത്തനം ആരംഭിക്കണം എന്നും അദ്ധേഹം പറഞ്ഞു.
സംസ്ഥാന കമ്മറ്റി അംഗം എസ്.കെ.എം. ബഷീര്‍, മേഖലാ സെക്രട്ടറി കെ.ബി.അഭിലാഷ് , ജില്ല പ്രസിഡന്റ് വി.കെ.ജിന്‍സ്,ജില്ല കമ്മറ്റി അംഗങ്ങളായ ഒ.ജി.സജിമോന്‍,പി.എച്ച് ഷമീര്‍, കുന്നത്തുനാട് തഹസില്‍ദാര്‍ സാബു.കെ.ഐസക്, കെ.ജി.ഒ.എഫ് സംസ്ഥാന കമ്മറ്റി അംഗം ജയകുമാര്‍, സജി പോള്‍, എ.വി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സന്തോഷ്.എ.വി (പ്രസിഡന്റ്), കെ.ബി.അഭിലാഷ്(സെക്രട്ടറി),റോയി ജോര്‍ജ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."