പലകപാണ്ടി കനാല്‍ ഭാഗത്ത് കോണ്‍ക്രീറ്റ് തകര്‍ന്നു
പുതുനഗരം: പലകപാണ്ടി കനാല്‍ ഭാഗത്ത് കോണ്‍ക്രീറ്റ് തകര്‍ന്നു. പദ്ധതി തകര്‍ച്ചാഭീഷണിയില്‍. 14 കോടി രൂപയിലധികം ചെലവഴിച്ച് നിര്‍മിച്ച പലകപാണ്ടി പദ്ധതിക്ക് കഴിഞ്ഞ രണ്ട് ആഴ്ചകളായുണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലും വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
പാലത്തിനു താഴെയുള്ള കോണ്‍ക്രീറ്റ് കെട്ടാണ് പകര്‍ന്നിട്ടുള്ളത്. 25 മീറ്റര്‍ വിസ്തൃതിയില്‍ കല്ലുകളും കോണ്‍ക്രീറ്റും തകര്‍ന്നത് പാലത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായതിനാല്‍ കനാലിലൂടെയുള്ള നീരൊഴുക്ക് ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തി.
ഷട്ടറുകള്‍ തുറന്നു പുഴയിലേക്ക് വെള്ളം തുറന്നിട്ടിരിക്കുകയാണ്. അടിയന്തരമായി ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച് പലകപാണ്ടി കനാല്‍ പാലത്തിന്റെ തകര്‍ച്ച പരിഹരിക്കുകയും മണ്ണിടിച്ചല്‍ ഉണ്ടായ പ്രദേശത്തെ വീണടിഞ്ഞ മണ്ണുകള്‍ നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയും ചെയ്യണമെന്നാണ് കര്‍ഷകരുടെയും നാട്ടുകാരുടെയും ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."