HOME
DETAILS
MAL
അമിതവാടകയും അപകട ഭീഷണിയും; ചെറുപുഴ മത്സ്യമാര്‍ക്കറ്റില്‍ ആളില്ല
backup
June 10 2017 | 20:06 PM
ചെറുപുഴ: അമിതവാടകയും അപകട ഭീഷണിയും കാരണം ചെറുപുഴ മത്സ്യമാര്‍ക്കറ്റില്‍ നിന്നു കച്ചവടക്കാര്‍ ഒഴിഞ്ഞുപോകുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ലേലം കഴിഞ്ഞ ഏഴ് സ്റ്റാളുകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് രണ്ടെണ്ണം മാത്രമാണ്. പ്രതിമാസം 16,000 രൂപയാണ് പഞ്ചായത്തിലേക്ക് അടക്കേണ്ടത്.
മത്സരാടിസ്ഥാനത്തില്‍ കച്ചവടം നടത്തുന്നതിനാല്‍ പണിക്കൂലി പോലും ലഭിക്കുന്നില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തൊട്ടടുത്ത് ചെറുപുഴ ടൗണില്‍ നിരവധി സ്ഥലത്ത് വാഹനങ്ങളില്‍ കൊണ്ടുവന്ന് മത്സ്യം വില്‍ക്കുന്നുമുണ്ട്. മാര്‍ക്കറ്റിന് നിശ്ചിത ദൂരപരിധിക്കുള്ളില്‍ മറ്റുള്ളവര്‍ വില്പന നടത്താന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കേയാണിത്.
മത്സ്യ മാര്‍ക്കറ്റിന്റെ ഇരുവശങ്ങളിലേയും മണ്ണിടിഞ്ഞ് ഏതു സമയത്തും നിലംപൊത്തുന്ന സ്ഥിതിലാണ് കെട്ടിടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."