റബര്‍ കര്‍ഷക സംഗമവും പ്രതിഷേധ യോഗവും
തളിപ്പറമ്പ്: റബര്‍ ബോര്‍ഡ് തളിപ്പറമ്പ് റീജണല്‍ ഓഫിസിന് കീഴിലുള്ള റബര്‍ ഉല്‍പാദക സംഘങ്ങളുടെ നേതൃത്വത്തില്‍ റബര്‍ കര്‍ഷക സംഗമവും പ്രതിഷേധ യോഗവും ചേര്‍ന്നു. റബര്‍തോട്ടം ഇന്‍ഷുറന്‍സ് പദ്ധതി പുനരാരംഭിക്കുക, റബറിന് 200 രൂപ തറവില നിശ്ചയിക്കുക, തീരുവ വര്‍ധിപ്പിച്ച് ഇറക്കുമതി നിയന്ത്രിക്കുക, കര്‍ഷകര്‍ക്ക് ധനസഹായങ്ങള്‍ പുനസ്ഥാപിക്കുക, റീജിയണല്‍ ഓഫിസ് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റബര്‍ ഉല്‍പ്പാദക സംഘം കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറില്‍ സംഗമം നടന്നത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സേവ്യര്‍ എടാട്ടേല്‍ അധ്യക്ഷനായി. സോണി സെബാസ്റ്റ്യയന്‍, മാത്യു ചാണാക്കാട്ടില്‍, ഐ.വി ഗോവിന്ദന്‍, എം. കൃഷ്ണന്‍ നായര്‍, സി.എ വര്‍ഗീസ്, ടി.പി മമ്മു, കെ.വി രാമകൃഷ്ണന്‍, കെ. മുഹമ്മദലി ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."