ഐസ് സ്കേറ്റിങിനായി സിനാന് ബലാറസിലേക്ക്
പെരിങ്ങത്തൂര്‍ (കണ്ണൂര്‍): പെരിങ്ങത്തൂര്‍ മൗണ്ട് ഗൈഡ് ഇന്റര്‍ നാഷനല്‍ സ്കൂള്‍ വിദ്യാര്‍ഥിയും ഐസ് സ്കേറ്റിങ് താരവുമായ മുഹമ്മദ് സിനാന് യൂറോപ്യന്‍ രാജ്യമായ ബലാറസിലേക്ക്. 26 അംഗ ഇന്ത്യന്‍ സ്പീഡ് ഐസ് സ്കേറ്റിങ് ടീമിലാണ് ഏക മലയാളി താരം കൂടിയായ നാദാപുരം ചെക്യാട് സ്വദേശി മുഹമ്മദ് സിനാന് ഇടംപിടിച്ചത്. ബലാറസില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ നാഷനല്‍ ട്രെയിനിങ് ക്യാംപിലും തുടര്‍ന്ന് നടക്കുന്ന ഐ.എസ്.യു ലോക ജൂനിയര്‍ സ്പീഡ് ഐസ് സ്കേറ്റിങ് യോഗ്യതാ ചാംപ്യന്‍ഷിപ്പിലും മത്സരിക്കും. ഷോര്‍ട്ട് ട്രാങ്ക് സ്പീഡ് ഐസ് സ്കേറ്റിങ് ജൂനിയര്‍ സി വിഭാഗത്തില്‍ ദേശീയ ചാംപ്യനാണ് മുഹമ്മദ് സിനാന്.
ഇന്റര്‍ നാഷനല്‍ സ്കേറ്റിങ് യൂനിയന്റെയും ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്റെയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഐസ് സ്കേറ്റിങ് അസോസിയേഷന് ഓഫ് ഇന്ത്യ കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടത്തിയ 16 ാ മത് ജൂനിയര്‍ നാഷനല്‍ സ്പീഡ് ഐസ് സ്കേറ്റിങ് ചാംപ്യന്‍ഷിപ്പിലും മേയില്‍ നടന്ന നാഷനല്‍ ഓപ്പണ്‍ ഐസ് സ്കേറ്റിങ് ചാലഞ്ചിലും സ്വര്‍ണം നേടിയിട്ടുണ്ട്. ഇന്ത്യന്‍ ഐസ് സ്കേറ്റിങ് ഒഫീഷ്യല്‍ ടീം കോച്ച് അവദൂദ് തവാടയുടെ കീഴിലാണ് പരിശീലനം. ചെക്യാട് വാഴയില്‍ പീടികയില്‍ മഹമൂദിന്റെയും നജുമുന്നിസയുടെയും മകനായ സിനാല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."